Tag: Crime News
ഒറ്റപ്പാലത്ത് ഇരട്ടക്കൊല; ദമ്പതികളെ വെട്ടിക്കൊന്നു, നാലുവയസുകാരന് ഗുരുതര പരിക്ക്
പാലക്കാട്: ഒറ്റപ്പാലം നഗരത്തോട് ചേർന്ന തോട്ടക്കരയിൽ ഇരട്ടക്കൊലപാതകം. ദമ്പതികളെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. തോട്ടക്കര നാലകത്ത് നസീർ (63), ഭാര്യ സുഹറ (60) എന്നിവരാണ് മരിച്ചത്. ഇവരുടെ വളർത്തുമകളായ സുൽഫിയത്തിന്റെ നാലുവയസുള്ള...
14-കാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി, ആൺസുഹൃത്ത് കസ്‌റ്റഡിയിൽ, പിന്നിൽ പ്രണയപ്പക?
മലപ്പുറം: 14-വയസുകാരിയായ ദലിത് വിദ്യാർഥിനിയെ വാണിയമ്പലം തൊടികപ്പുലം റെയിൽവേ ട്രാക്കിനടുത്തുള്ള കുറ്റിക്കാട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം തുടരുന്നു. കുട്ടിയുടെ കൊലപാതകം പ്രണയപ്പകയാണെന്ന നിഗമനത്തിലാണ് പോലീസ്.
കുട്ടിയുടെ സ്‌കൂളിൽ പഠിക്കുന്ന പ്ളസ് ടു...
കാണാതായ 16-കാരിയുടെ മൃതദേഹം കുറ്റിക്കാട്ടിൽ; ആൺസുഹൃത്ത് പിടിയിൽ
മലപ്പുറം: വാണിയമ്പലം തൊടികപുലത്ത് 16-കാരിയായ വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. കരുവാരക്കുണ്ട് ഹയർ സെക്കൻഡറി സ്‌കൂളിലെ ഒമ്പതാം ക്ളാസ് വിദ്യാർഥിനിയാണ് മരിച്ചത്. റെയിൽവേ ട്രാക്കിനടുത്തുള്ള കുറ്റിക്കാട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.
കൈകൾ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു മൃതദേഹം....
കൊല്ലത്ത് യുവാവിനെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി; പിതാവും സഹോദരനും കസ്‌റ്റഡിയിൽ
കൊല്ലം: ശാസ്‌താംകോട്ട മൈനാഗപ്പള്ളി സൊസൈറ്റി മുക്കിൽ മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ അച്‌ഛനും സഹോദരനും ചേർന്ന് കൊലപ്പെടുത്തി. മലീത്തറ ഉന്നതിയിൽ രാമകൃഷ്‌ണന്റെ മകൻ സന്തോഷ് (35) ആണ് മരിച്ചത്. തലയ്‌ക്ക് അടിയേറ്റാണ് മരണം....
ഏഴാം ക്ളാസുകാരനെ പ്ളസ് ടു വിദ്യാർഥി വീട്ടിൽക്കയറി മർദ്ദിച്ചു; മുഖത്തും നെഞ്ചിനും പരിക്ക്
കോഴിക്കോട്: ഏഴാം ക്ളാസ് വിദ്യാർഥിയെ മറ്റൊരു വിദ്യാർഥി വീട്ടിൽക്കയറി ക്രൂരമായി മർദ്ദിച്ചതായി പരാതി. കൂടരഞ്ഞി സ്‌കൂളിലെ ഏഴാം ക്ളാസ് വിദ്യാർഥിക്കാണ് മർദ്ദനമേറ്റത്. ഇതേ സ്‌കൂളിൽ പഠിക്കുന്ന പെരുമ്പൂള സ്വദേശിയായ പ്ളസ് ടു വിദ്യാർഥിയാണ്...
മലപ്പുറം പൂക്കോട്ടൂരിൽ അനുജനെ ജ്യേഷ്‌ഠൻ കുത്തിക്കൊന്നു
മഞ്ചേരി: മലപ്പുറം പൂക്കോട്ടൂർ പള്ളിമുക്കിൽ അനുജനെ ജ്യേഷ്‌ഠൻ കുത്തിക്കൊന്നു. കൊല്ലപറമ്പൻ അബ്ബാസിന്റെ മകൻ അമീർ (24) ആണ് കൊല്ലപ്പെട്ടത്. സഹോദരൻ ജുനൈദ് (26) പോലീസിൽ കീഴടങ്ങി. ഇന്ന് പുലർച്ചെ 4.30ന് ആയിരുന്നു സംഭവം....
ലഹരി ഇടപാട് തർക്കം; കോട്ടയത്ത് യുവാവ് കുത്തേറ്റ് മരിച്ചു, മുൻ കൗൺസിലറും മകനും പിടിയിൽ
കോട്ടയം: തിരുവാതുക്കല്ലിൽ യുവാവ് കുത്തേറ്റ് മരിച്ചു. പുതുപ്പള്ളി മാങ്ങാനം സ്വദേശി ആദർശ് (23) ആണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു കൊലപാതകം. സംഭവത്തിൽ നഗരസഭ മുൻ കൗൺസിലർ വികെ അനിൽ കുമാർ,...
സ്‌ത്രീയെ തലയ്‌ക്കടിച്ച് കൊന്നു, മൃതദേഹം ഉപേക്ഷിക്കാൻ പോകവേ തളർന്നുവീണു
കൊച്ചി: എറണാകുളം തേവര കോന്തുരുത്തി പള്ളിക്ക് സമീപത്തെ വീട്ടുവളപ്പിൽ സ്‌ത്രീയുടെ മൃതദേഹം ചാക്കിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. വീട്ടുടമ ജോർജ് കുറ്റം സമ്മതിച്ചു. കൊല്ലപ്പെട്ട സ്‌ത്രീ ലൈംഗിക തൊഴിലാളിയാണ്....





































