Tag: Crime News
ഭാര്യയെ കൊടുവാൾ കൊണ്ട് വെട്ടിക്കൊലപ്പെടുത്തി; ഭർത്താവ് പിടിയിൽ
പാലക്കാട്: കുഴൽമന്ദത്തിന് സമീപം മാത്തൂർ പല്ലഞ്ചാത്തന്നൂരിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. പൊള്ളപ്പാടം ഇന്ദിര (55)യെയാണ് ഭർത്താവ് വാസു കൊടുവാൾ കൊണ്ട് കഴുത്തിൽ വെട്ടിക്കൊലപ്പെടുത്തിയത്. രാവിലെ പത്തുമണിയോടെ ആയിരുന്നു സംഭവം.
കൊലപാതക സമയത്ത് വീട്ടിൽ ആരുമില്ലായിരുന്നു....
‘പെൺകുട്ടി പിറന്നത് ഭാര്യയുടെ കുറ്റം’; യുവതിക്ക് ഭർത്താവിന്റെ ക്രൂരമർദ്ദനം, കേസ്
എറണാകുളം: അങ്കമാലിയിൽ പെൺകുട്ടിയെ പ്രസവിച്ചതിന്റെ പേരിൽ യുവതിക്ക് ഭർത്താവിൽ നിന്ന് ക്രൂരമർദ്ദനം. ആദ്യത്തെ കുഞ്ഞ് പെൺകുട്ടിയായത് ഭാര്യയുടെ കുറ്റം കൊണ്ടാണെന്ന് ആരോപിച്ചായിരുന്നു പീഡനം.
നാല് വർഷത്തോളം യുവതി ഭർത്താവിൽ നിന്ന് കൊടിയ പീഡനം അനുഭവിച്ചു...
കണ്ണൂർ പ്രജുൽ കൊലപാതകം; പിന്നിൽ ലഹരി ഇടപാട് തർക്കം? രണ്ടുപേർ പിടിയിൽ
കണ്ണൂർ: ആലക്കോട് കുടിയാൻമലയിൽ കുളത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ രണ്ടുപേർ പിടിയിൽ. സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞിരുന്നു. നടുവിൽ പടിഞ്ഞാറെ കവലയിലെ വിവി പ്രജുലിന്റെ (30) മരണമാണ് പോലീസ് അന്വേഷണത്തിൽ കൊലപാതകമെന്ന്...
പാലക്കാട് യുവാക്കൾ വെടിയേറ്റ് മരിച്ച നിലയിൽ; അന്വേഷണം
പാലക്കാട്: കല്ലടിക്കോട്ട് മൂന്നേക്കറിൽ രണ്ട് യുവാക്കളെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മൂന്നേക്കർ മരുതുംക്കാട് സ്വദേശി ബിനു, നിതിൻ എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾക്ക് സമീപം നാടൻ തോക്ക് കണ്ടെത്തിയിട്ടുണ്ട്. നിതിൻ വീടിനുള്ളിലും ബിനു...
ബാലുശ്ശേരിയിൽ ഇതര സംസ്‌ഥാന തൊഴിലാളി കുത്തേറ്റ് മരിച്ചു; ഏഴുപേർ കസ്‌റ്റഡിയിൽ
കോഴിക്കോട്: ബാലുശ്ശേരി എകരൂലിൽ ഇതര സംസ്‌ഥാന തൊഴിലാളി കുത്തേറ്റ് മരിച്ചു. ജാർഖണ്ഡ് സ്വദേശിയായ പരമേശ്വർ (25) ആണ് കുത്തേറ്റ് മരിച്ചത്. ഇതര സംസ്‌ഥാന തൊഴിലാളികൾ താമസിക്കുന്ന വാടക വീട്ടിൽ ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ...
ചികിൽസയിലുള്ള ഭാര്യയെ കൊലപ്പെടുത്തി; പിന്നാലെ ആത്‍മഹത്യയ്‌ക്ക് ശ്രമിച്ച് ഭർത്താവ്
തിരുവനന്തപുരം: തലസ്‌ഥാനത്തെ ഞെട്ടിച്ച് വീണ്ടും ക്രൂരമായ കൊലപാതകം. തിരുവനന്തപുരം പട്ടം എസ്‌യുടി ആശുപത്രിയിൽ ചികിൽസയിലുള്ള ഭാര്യയെ ഭർത്താവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. വൃക്കരോഗിയായ കരകുളം സ്വദേശി ജയന്തിയെയാണ് ഭർത്താവ് ഭാസുരൻ കൊലപ്പെടുത്തിയത്.
തുടർന്ന് ആശുപത്രിയുടെ മുകൾനിലയിൽ...
കൊല്ലത്ത് ലഹരി സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ; യുവാവ് മരിച്ചു
കൊല്ലം: പൊരീക്കലിൽ ലഹരി സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ യുവാവ് മരിച്ചു. ഇടവട്ടം ഗോകുലത്തിൽ ഗോകുൽനാഥ് (35) ആണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെ ഇടവട്ടം ജയന്തി നഗറിലായിരുന്നു സംഭവം. പ്രതി എന്ന്...
പുനലൂരിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു; ക്രൂരകൃത്യം മക്കളുടെ മുന്നിൽ
കൊല്ലം: പുനലൂരിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. വാളക്കോട് വില്ലേജിൽ കലയനാട് ചരുവിള വീട്ടിൽ ശാലിനി (39) യെയാണ് ഭർത്താവ് ഐസക്ക് വെട്ടിക്കൊലപ്പെടുത്തിയത്. പുനലൂരിലെ സ്വകാര്യ അൺ എയ്‌ഡഡ് സ്‌കൂളിലെ അനധ്യാപികയാണ് ശാലിനി.
ഇന്ന് രാവിലെ...






































