Tag: fire
മുണ്ടക്കയത്ത് ടൂറിസ്‌റ്റ് ബസ് കത്തിനശിച്ചു; യാത്രക്കാർ സുരക്ഷിതർ
കോട്ടയം: മുണ്ടക്കയത്ത് 40 യാത്രക്കാരുമായി എത്തിയ ടൂറിസ്‌റ്റ് ബസ് കത്തിനശിച്ചു. മുണ്ടക്കയം ബസ് സ്‌റ്റാൻഡിന് മുൻവശത്താണ് അപകടം. പുലർച്ചെ മൂന്നരയോടെയായിരുന്നു സംഭവം. കൊച്ചിയിൽ നിന്നും തമിഴ്‌നാട്ടിലേക്ക് തീർഥാടനത്തിന് പോയി മടങ്ങും വഴിയാണ് ബസ്...
മങ്കട മലയിൽ വൻ തീപിടിത്തം; ഹെക്‌ടറോളം പ്രദേശത്ത് തീ പടർന്നു
പാലക്കാട്: കാഞ്ഞിരപ്പുഴ പള്ളിപ്പടി മങ്കട മലയിൽ തീപിടിത്തം. ഹെക്‌ടർ കണക്കിന് പ്രദേശത്തെ പുല്ലും കാട്ടുചെടികളും കത്തിനശിച്ചു. ഇന്ന് വൈകീട്ട് അഞ്ചിനാണ് തീപിടിത്തം ഉണ്ടായത്. വനംവകുപ്പ് ഉദ്യോഗസ്‌ഥർ സ്‌ഥലത്ത് എത്തിയെങ്കിലും നിയന്ത്രിക്കാൻ കഴിഞ്ഞിട്ടില്ല.
രാത്രിയിലും തീ...
തൃശൂർ റെയിൽവേ സ്‌റ്റേഷനിൽ വൻ അഗ്‌നിബാധ; ബൈക്കുകൾ കത്തിനശിച്ചു
തൃശൂർ: റെയിൽവേ സ്‌റ്റേഷനിൽ വൻ അഗ്‌നിബാധ. റെയിൽവേ സ്‌റ്റേഷനിലെ ബൈക്ക് പാർക്കിങ് ഏരിയയിലാണ് തീപിടിച്ചത്. നിരവധി ബൈക്കുകൾ കത്തിനശിച്ചു. തൊട്ടടുത്തുള്ള മരങ്ങളിലേക്കും തീ പടർന്നിട്ടുണ്ട്. രണ്ടാമത്തെ പ്ളാറ്റ്‌ഫോമിന് അടുത്തുള്ള ഷെഡാണ് കത്തിയത്. ആളപായമില്ല....
താമരശ്ശേരിയിൽ പ്‌ളാസ്‌റ്റിക് മാലിന്യ സംസ്‌കരണ ഫാക്‌ടറിയിൽ വൻ തീപിടിത്തം
കോഴിക്കോട്: താമരശ്ശേരിക്ക് സമീപം എലോക്കരയിൽ പ്‌ളാസ്‌റ്റിക് മാലിന്യ സംസ്‌കരണ ഫാക്‌ടറിയിൽ വൻ തീപിടിത്തം. പ്ളാന്റും കെട്ടിടവും പിക്കപ്പ് വാനും കത്തിനശിച്ചു. ഇന്ന് പുലർച്ചെ 3.30 ഓടെയാണ് സംഭവം. മൂന്ന് മണിക്കൂറിന് ശേഷമാണ് തീ...
ഗവിയിലേക്ക് പോയ കെഎസ്ആർടിസി ബസ് കത്തിനശിച്ചു; യാത്രക്കാർ സുരക്ഷിതർ
കോട്ടയം: ഗവിയിലേക്ക് വിനോദയാത്രാ സംഘവുമായി വന്ന കെഎസ്ആർടിസി ബസ് കത്തിനശിച്ചു. ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് അപകടമുണ്ടായത്. യാത്രക്കാരെല്ലാം സുരക്ഷിതരാണ്. ആർക്കും പരിക്കുകളില്ല. പുനലൂർ- മൂവാറ്റുപുഴ ഹൈവേയിൽ മണിമലയ്‌ക്ക് സമീപം ചെറുവള്ളി പള്ളിപ്പടിയിലാണ് സംഭവം.
കാഞ്ഞിരപ്പള്ളിയിൽ...
പെരുമ്പാവൂരിൽ പ്ളൈവുഡ് കമ്പനിയിൽ വൻ തീപിടിത്തം; കോടികളുടെ നാശനഷ്‌ടം
കൊച്ചി: പെരുമ്പാവൂർ മേതലയിൽ പ്ളൈവുഡ് കമ്പനിയിൽ വൻ തീപിടിത്തം. കല്ലിൽ ഹയർ സെക്കൻഡറി സ്‌കൂളിന് സമീപം പ്രവർത്തിക്കുന്ന പ്ളൈവുഡ് സ്‌ഥാപനത്തിനാണ് ഉച്ചയ്‌ക്ക് ഒരുമണിയോടെ തീപിടിച്ചത്. കമ്പനിയുടെ കെട്ടിടത്തിന്റെ ഒരുഭാഗം കത്തി നശിച്ചു. ഉള്ളിൽ...
ബെംഗളൂരു-കോഴിക്കോട് കെഎസ്ആർടിസിക്ക് തീപിടിച്ചു; യാത്രക്കാർ സുരക്ഷിതർ
മൈസൂരു: ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു. മൈസൂരുവിന് സമീപം നഞ്ചൻഗുഡിൽ വെച്ചാണ് തീപിടിച്ചത്. യാത്രക്കാരെ ഉടൻ പുറത്തിറക്കിയതിനാൽ ആർക്കും പരിക്കില്ല. ഇന്ന് പുലർച്ചെ രണ്ടുമണിക്കായിരുന്നു അപകടം.
40ലേറെ യാത്രക്കാരാണ്...
തീപിടിത്തം നിയന്ത്രണവിധേയം; എസി ചില്ലർ ഇൻസ്‌റ്റലേഷൻ നടക്കുന്നതിനിടെ തീപടർന്നു
കോഴിക്കോട്: നഗരത്തിലെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ ഉണ്ടായ തീപിടിത്തം നിയന്ത്രണവിധേയം. ആശുപത്രിയിലെ സി ബ്ളോക്കിലെ ഒമ്പതാം നിലയിൽ എസിയുടെ യന്ത്രഭാഗങ്ങൾ സൂക്ഷിക്കുന്ന ഭാഗത്താണ് തീപിടിത്തമുണ്ടായത്.
ഒമ്പതാം നിലയ്‌ക്ക് മുകളിലുള്ള ടെറസിൽ എസി ചില്ലർ ഇൻസ്‌റ്റലേഷൻ...




































