ഡെൽഹിയിൽ എംപിമാരുടെ ഫ്‌ളാറ്റിൽ തീപിടിത്തം; ആളപായമില്ല

By Senior Reporter, Malabar News
Massive Fire At Delh
Representational Image

ന്യൂഡെൽഹി: ഡെൽഹിയിൽ എംപിമാരുടെ ഫ്‌ളാറ്റിൽ തീപിടിത്തം. ബീഡി മാർഗിലെ ബ്രഹ്‌മപുത്ര അപ്പാർട്ട്മെന്റിലാണ് ഇന്ന് ഉച്ചയോടെ തീപിടിത്തമുണ്ടായത്. അഗ്‌നിരക്ഷാ സേനയെത്തി തീയണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. സേനയുടെ ആറ് യൂണിറ്റുകൾ സ്‌ഥലത്തെത്തിയിട്ടുണ്ട്.

ഉച്ചയ്‌ക്ക് 12.30 ഓടെയാണ് തീപിടിത്തമുണ്ടായത്. ഫ്‌ളാറ്റിലെ ബേസ്‌മെന്റിൽ നിന്നാണ് തീ പടർന്നതെന്നാണ് വിവരം. ഇത് പിന്നീട് ഒന്നാം നിലയിലേക്കും രണ്ടാം നിലയിലേക്കും ആളിപ്പടരുകയായിരുന്നു. രാജ്യസഭാ എംപിമാരും അവരുടെ സ്‌റ്റാഫുകളും താമസിക്കുന്ന അപ്പാർട്ട്മെന്റിലാണ് തീപിടിത്തമുണ്ടായത്. അപകടസമയത്ത് ഫ്ളാറ്റുകളിൽ ആരും ഉണ്ടായിരുന്നില്ലെന്നാണ് സൂചന.

Most Read| 70ആം വയസിൽ സ്‌കൈ ഡൈവ്; പ്രായത്തെ തോൽപ്പിച്ച് ഇടുക്കി സ്വദേശിനി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE