Fri, Jan 23, 2026
18 C
Dubai
Home Tags Justin trudeau

Tag: justin trudeau

കാനഡയെ നയിക്കാൻ ഇനി മാർക്ക് കാർനി; ട്രൂഡോയുടെ പിൻഗാമി, ട്രംപിന് എതിരാളി

ഒട്ടാവ: കാനഡയുടെ ലിബറൽ പാർട്ടി നേതാവായും 24ആം പ്രധാനമന്ത്രിയായും മാർക്ക് കാർനിയെ പ്രഖ്യാപിച്ചു. ലിബറൽ പാർട്ടി പ്രസിഡണ്ട് സച്ചിത് മെഹ്‌റയാണ് കാർനിയുടെ വിജയം പ്രഖ്യാപിച്ചത്. ജസ്‌റ്റിൻ ട്രൂഡോയുടെ പിൻഗാമിയായി ഇനി കാനഡയെ കാർനി...

യുക്രൈൻ യുദ്ധം ചെയ്യുന്നത് ജനാധിപത്യം സംരക്ഷിക്കാൻ; ജസ്‌റ്റിൻ ട്രൂഡോ

ഒട്ടാവ: യുക്രൈൻ യുദ്ധം ചെയ്യുന്നത് ജനാധിപത്യം സംരക്ഷിക്കാനാണെന്ന് കാനഡ പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോ. യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപും യുക്രൈൻ പ്രസിഡണ്ട് വ്‌ളോഡിമിർ സെലെൻസ്‌കിയുമായുള്ള ചർച്ച പരാജയപ്പെട്ടതിന് പിന്നാലെയാണ് പരാമർശം. ''നിയമവിരുദ്ധമാണ് ന്യായീകരിക്കാനാത്ത വിധവുമാണ്...

ജസ്‌റ്റിൻ ട്രൂഡോയ്‌ക്ക് പിൻഗാമിയായി ഇന്ത്യൻ വംശജ? ആരാണ് അനിത ആനന്ദ്?

ഒട്ടാവ: കാനഡ പ്രധാനമന്ത്രി സ്‌ഥാനത്ത്‌ നിന്ന് ജസ്‌റ്റിൻ ട്രൂഡോ രാജിവെച്ചതിന് പിന്നാലെ അടുത്ത പ്രധാനമന്ത്രി ആരെന്നതിൽ ചർച്ചകൾ തുടരുകയാണ്. ട്രൂഡോയുടെ പിൻഗാമിയാകാൻ സാധ്യതയുള്ളവരുടെ പേരുകളിൽ ഇടം പിടിച്ചിരിക്കുകയാണ് ഇന്ത്യൻ വംശജ അനിത ആനന്ദ്....

മോദിക്കെതിരെ വ്യാജ റിപ്പോർട് തയ്യാറാക്കിയ ഉദ്യോഗസ്‌ഥർ ക്രിമിനലുകൾ; ജസ്‌റ്റിൻ ട്രൂഡോ

ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ വ്യാജ റിപ്പോർട് തയ്യാറാക്കിയ ഇന്റലിജൻസ് ഉദ്യോഗസ്‌ഥർ ക്രിമിനലുകളാണെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോ. വ്യാജ റിപ്പോർട് മാദ്ധ്യമങ്ങൾക്ക് ചോർത്തി നൽകിയ സംഭവത്തെയും ട്രൂഡോ തള്ളിപ്പറഞ്ഞു. ഇത്തരം നടപടികൾ തെറ്റാണെന്നും അദ്ദേഹം...

ഖലിസ്‌ഥാൻ ഭീഷണി; കാനഡയിലെ ചടങ്ങ് മാറ്റിവെച്ച് ഇന്ത്യൻ കോൺസുലേറ്റ്

ഒട്ടാവ: കാനഡയിൽ ഇന്ത്യൻ കോൺസുലേറ്റ് നടത്താനിരുന്ന സർട്ടിഫിക്കറ്റ് വിതരണ ചടങ്ങ് മാറ്റിവെച്ചു. സുരക്ഷാ കാരണങ്ങളാലാണ് കാനഡയിലെ ബ്രാംപ്‌ടണിലുള്ള ത്രിവേണി കമ്യൂണിറ്റി സെന്ററിൽ നടത്താനിരുന്ന ചടങ്ങ് മാറ്റിവെച്ചത്. ഖലിസ്‌ഥാൻ വിഘടനവാദികളുടെ ഭീഷണിയുള്ളതായാണ് റിപ്പോർട്. ഹിന്ദു, സിഖ്...

കാനഡയിലെ ക്ഷേത്രപരിസരത്ത് അതിക്രമം; പോലീസ് ഉദ്യോഗസ്‌ഥന് പങ്ക്- നടപടി

ഒട്ടാവ: കാനഡയിലെ ബ്രാംപ്‌ടണിലുള്ള ഹിന്ദു ക്ഷേത്രത്തിലെത്തിയ വിശ്വാസികൾക്ക് നേരെയുണ്ടായ ആക്രമങ്ങളിൽ കനേഡിയൻ പോലീസ് ഉദ്യോഗസ്‌ഥന് പങ്ക്. ഹരീന്ദർ സോഹിയക്കാണ് ആക്രമണത്തിൽ പങ്കുണ്ടെന്ന് തെളിഞ്ഞത്. ഇയാളെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തു. അതിക്രമത്തിന്റെ വീഡിയോയിൽ ഇയാളുടെ...

കാനഡയിലെ ക്ഷേത്ര പരിസരത്ത് ഖലിസ്‌ഥാൻ ആക്രമണം; അപലപിച്ച് ജസ്‌റ്റിൻ ട്രൂഡോ

ഒട്ടാവ: കാനഡയിലെ ഹിന്ദു ക്ഷേത്ര പരിസരത്ത് ആക്രമണം. കാനഡയിലെ ബ്രാംപ്‌ടണിലെ ഹിന്ദു ക്ഷേത്രത്തിലെത്തിയ വിശ്വാസികൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഖലിസ്‌ഥാൻ അനുകൂല ഗ്രൂപ്പുകളുടെ പതാകകളുമായി എത്തിയവരാണ് ആക്രമണം നടത്തിയത്. പ്രദേശത്ത് കൂടുതൽ പോലീസ്...

നിജ്‌ജാർ വധത്തിൽ അമിത് ഷായ്‌ക്ക് പങ്കുണ്ടെന്ന് കാനഡ; പ്രതിഷേധം അറിയിച്ച് ഇന്ത്യ

ന്യൂഡെൽഹി: ഖലിസ്‌ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്‌ജാർ വധത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്ക് പങ്കുണ്ടെന്ന കാനഡയുടെ ആരോപണത്തിൽ ചൂടുപിടിച്ച് വിവാദം. ആരോപണത്തിൽ കനേഡിയൻ ഹൈക്കമ്മീഷനിലെ പ്രതിനിധിയെ വിളിച്ചുവരുത്തി ഇന്ത്യ...
- Advertisement -