കാനഡയിലെ ക്ഷേത്ര പരിസരത്ത് ഖലിസ്‌ഥാൻ ആക്രമണം; അപലപിച്ച് ജസ്‌റ്റിൻ ട്രൂഡോ

"ആക്രമണത്തെ അംഗീകരിക്കാനാവില്ല. എല്ലാ കനേഡിയൻ പൗരൻമാർക്കും അവരുടെ വിശ്വാസത്തെ മുറുകെ പിടിക്കാനുള്ള അവകാശമുണ്ട്''- ട്രൂഡോ പറഞ്ഞു.

By Senior Reporter, Malabar News
Canada bans two Khalistan groups
Rep. Image
Ajwa Travels

ഒട്ടാവ: കാനഡയിലെ ഹിന്ദു ക്ഷേത്ര പരിസരത്ത് ആക്രമണം. കാനഡയിലെ ബ്രാംപ്‌ടണിലെ ഹിന്ദു ക്ഷേത്രത്തിലെത്തിയ വിശ്വാസികൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഖലിസ്‌ഥാൻ അനുകൂല ഗ്രൂപ്പുകളുടെ പതാകകളുമായി എത്തിയവരാണ് ആക്രമണം നടത്തിയത്. പ്രദേശത്ത് കൂടുതൽ പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.

വടികളുമായി എത്തിയ ഒരുസംഘം അമ്പലത്തിന് പുറത്തുവെച്ച് വിശ്വാസികളെ ആക്രമിക്കുന്ന ദൃശ്യങ്ങൾ സാമൂഹിമ മാദ്ധ്യമങ്ങൾ പ്രചരിക്കുന്നുണ്ട്. അതേസമയം, ആക്രമണത്തെ കനേഡിയൻ പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോ അപലപിച്ചു. “ആക്രമണത്തെ അംഗീകരിക്കാനാവില്ല. എല്ലാ കനേഡിയൻ പൗരൻമാർക്കും അവരുടെ വിശ്വാസത്തെ മുറുകെ പിടിക്കാനുള്ള അവകാശമുണ്ട്”- ട്രൂഡോ പറഞ്ഞു.

പോലീസിന്റെ സമയോചിതമായ ഇടപെടലിനെയും അദ്ദേഹം പ്രശംസിച്ചു. അതിനിടെ, സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശത്തെ മാനിക്കുന്നതായും, ആക്രമണത്തെ ഒരുതരത്തിലും അംഗീകരിക്കാനാകില്ലെന്നും കനേഡിയൻ പോലീസ് വ്യക്‌തമാക്കി. ഖലിസ്‌ഥാൻ വാദികൾ അതിരുകൾ ലംഘിച്ചിരിക്കുകയാണെന്നും കനേഡിയൻ എംപി ചന്ദ്ര ആര്യ പറഞ്ഞു.

Most Read| സ്വപ്‌നങ്ങൾക്ക് നിറം പകർന്ന് അമ്മ; ട്രിപ്പിൾ ഗോൾഡ് മെഡൽ തിളക്കത്തിൽ അനഘ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE