Tag: Kerala Landslides News
ഉരുൾപൊട്ടൽ ഭീതി; വിലങ്ങാട് നിന്നും ഒമ്പത് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു
കോഴിക്കോട്: അതിശക്‌തമായ മഴയെ തുടർന്ന് ഉരുൾപൊട്ടൽ ഭീതി നിലനിൽക്കുന്ന വിലങ്ങാട് മഞ്ഞച്ചീളിയിൽ നിന്നും ഒമ്പത് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. കഴിഞ്ഞവർഷം ഉരുൾപൊട്ടി നാശം വിതച്ച മേഖലകളിൽ നിന്നാണ് കുടുംബങ്ങളെ മാറ്റിയത്.
വിലങ്ങാട് സെന്റ് ജോർജ് സ്‌കൂളിലേക്കാണ്...
വിലങ്ങാട് ഉരുൾപൊട്ടൽ; ദുരന്തബാധിതർക്ക് സാമ്പത്തിക സഹായം ലഭിച്ചു തുടങ്ങി
കോഴിക്കോട്: വിലങ്ങാട് ഉരുൾപൊട്ടൽ ബാധിതർക്ക് സഹായം ലഭിച്ചു തുടങ്ങി. 29 പേർക്ക് 15 ലക്ഷം രൂപ ലഭിച്ചു. 31 പേരാണ് ദുരിതബാധിതരുടെ പട്ടികയിലുള്ളത്. വീട് പൂർണമായും ഭാഗികമായും നഷ്‌ടമായവരും, കൃഷി നഷ്‌ടമായവരും ഉൾപ്പടെ...
ഭക്ഷ്യക്കിറ്റിൽ പുഴുവരിച്ച അരി; വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടു
കൽപ്പറ്റ: വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് വിതരണം ചെയ്‌ത ഭക്ഷ്യക്കിറ്റിൽ പുഴുവരിച്ച അരിയും പഴകിയ ഭക്ഷ്യവസ്‌തുക്കളും ഉൾപ്പെട്ട സംഭവത്തിൽ വിജിലൻസ് അന്വേഷണം ഉത്തരവിട്ടു. മുഖ്യമന്ത്രി പിണറായി വിജയനാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് ചീഫ്...
ദുരന്തബാധിതർക്ക് നൽകിയ ഭക്ഷ്യക്കിറ്റിൽ പുഴുവരിച്ച അരി; മേപ്പാടി പഞ്ചായത്തിൽ പ്രതിഷേധം
കൽപ്പറ്റ: വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് നൽകിയ ഭക്ഷ്യക്കിറ്റിൽ പുഴുവരിച്ച അരിയെന്ന് പരാതി. മേപ്പാടി പഞ്ചായത്തിൽ നിന്ന് വിതരണം ചെയ്‌ത ഭക്ഷ്യക്കിറ്റിലാണ് ഭക്ഷ്യയോഗ്യമല്ലാത്ത പുഴുവരിച്ച അരി ലഭിച്ചത്.
ഇവ കളയാതെ വീട്ടിലെ മൃഗങ്ങൾക്ക് നൽകാമെന്ന്...
വയനാട് ദുരന്തം ഏത് വിഭാഗത്തിൽ ഉൾപ്പെടുത്തുമെന്ന് രണ്ടാഴ്‌ചക്കുള്ളിൽ തീരുമാനം; കേന്ദ്രം
കൊച്ചി: വയനാട് ഉരുൾപൊട്ടൽ ദുരന്തം ഏത് വിഭാഗത്തിൽ ഉൾപ്പെടുത്തുമെന്നത് സംബന്ധിച്ച് രണ്ടാഴ്‌ചക്കുള്ളിൽ തീരുമാനം ഉണ്ടാകുമെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ. കേന്ദ്ര സർക്കാർ നിയോഗിച്ച ഉന്നതാധികാര സമിതി രണ്ടാഴ്‌ചക്കകം യോഗം ചേർന്ന് ഇക്കാര്യം പരിശോധിച്ച്...
വയനാട് ഉരുൾപൊട്ടൽ; മൃതദേഹങ്ങൾ മറവ് ചെയ്യാൻ ചിലവഴിച്ചത് 19.67 ലക്ഷം രൂപ
തിരുവനന്തപുരം: വയനാട് മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടലിൽ മരിച്ചവരുടെ മൃതദേഹങ്ങൾ മറവ് ചെയ്യാൻ ഇതുവരെ ചിലവഴിച്ചത് 19.67 ലക്ഷം രൂപയെന്ന് സംസ്‌ഥാന സർക്കാർ. സംസ്‌കാര ചടങ്ങുകൾ നടത്തുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ 19,67,740 രൂപ ചിലവഴിച്ചിട്ടുണ്ടെന്നാണ്...
വയനാട് പുനരധിവാസം; ഫണ്ട് അനുവദിക്കാനുള്ള നടപടി പുരോഗമിക്കുന്നു- കേന്ദ്രം ഹൈക്കോടതിയിൽ
കൊച്ചി: വയനാട് പുനരധിവാസത്തിനായി പ്രത്യേക ഫണ്ട് അനുവദിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു. ഇതോടൊപ്പം വിവിധ ഘട്ടങ്ങളിലായി 782 കോടി രൂപ കേരളത്തിന് അനുവദിച്ചിട്ടുണ്ടെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. ഈ തുക...
വിലങ്ങാട് വീണ്ടും ഖനനം തുടങ്ങാൻ നീക്കം; പ്രതിഷേധവുമായി നാട്ടുകാർ
കോഴിക്കോട്: ഉരുൾപൊട്ടൽ ദുരന്തം വിതച്ച കോഴിക്കോട് ജില്ലയിലെ വിലങ്ങാട് വീണ്ടും ഖനനം തുടങ്ങാൻ നീക്കമെന്ന് പരാതി. വിലങ്ങാട് മലയങ്ങാട് മലയിലെ കമ്പിളിപ്പാറ കരിങ്കൽ ക്വാറിയിലാണ് വീണ്ടും ഖനനം തുടങ്ങാൻ നീക്കം നടക്കുന്നത്. സംഭവത്തിൽ...