Sat, Oct 18, 2025
35 C
Dubai
Home Tags Kozhikode news

Tag: kozhikode news

താമരശ്ശേരിയിലെ കുട്ടിയുടെ മരണം ന്യൂമോണിയയെ തുടർന്ന്, അമീബിക് മസ്‌തിഷ്‌ക ജ്വരമല്ല 

കോഴിക്കോട്: താമരശ്ശേരിയിൽ നാലാം ക്ളാസുകാരിയുടെ മരണകാരണം അമീബിക് മസ്‌തിഷ്‌ക ജ്വരമല്ലെന്ന് പോസ്‌റ്റുമോർട്ടം റിപ്പോർട്. ഇൻഫ്ളുവൻസ എ അണുബാധ മൂലമുള്ള വൈറൽ ന്യൂമോണിയയെ തുടർന്നാണ് കുട്ടിയുടെ മരണമെന്നാണ് പോസ്‌റ്റുമോർട്ടം റിപ്പോർട്ടിലുള്ളത്. കുട്ടിക്ക് മതിയായ ചികിൽസ നൽകിയില്ലെന്ന്...

ബാലുശ്ശേരിയിൽ ഇതര സംസ്‌ഥാന തൊഴിലാളി കുത്തേറ്റ് മരിച്ചു; ഏഴുപേർ കസ്‌റ്റഡിയിൽ

കോഴിക്കോട്: ബാലുശ്ശേരി എകരൂലിൽ ഇതര സംസ്‌ഥാന തൊഴിലാളി കുത്തേറ്റ് മരിച്ചു. ജാർഖണ്ഡ് സ്വദേശിയായ പരമേശ്വർ (25) ആണ് കുത്തേറ്റ് മരിച്ചത്. ഇതര സംസ്‌ഥാന തൊഴിലാളികൾ താമസിക്കുന്ന വാടക വീട്ടിൽ ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ...

താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്‌ടർക്ക്‌ വെട്ടേറ്റു

കോഴിക്കോട്: താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്‌ടർക്ക്‌ വെട്ടേറ്റു. ആശുപത്രിയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോ. വിപിന്റെ തലയ്‌ക്കാണ് വെട്ടേറ്റത്. താമരശ്ശേരിയിൽ അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച ഒമ്പതു വയസുകാരിയുടെ പിതാവ് സനൂപ് ആണ്...

മോഷണം സാമ്പത്തിക ബാധ്യത തീർക്കാൻ; 15ഓളം കവർച്ചയ്‌ക്ക് പിന്നിലെ പ്രതി പിടിയിൽ

കോഴിക്കോട്: ജില്ലയിലെ കക്കോടി കേന്ദ്രീകരിച്ച് അടുത്തിടെ ഉണ്ടായ ചെറുതും വലുതുമായ 15ഓളം കവർച്ചയ്‌ക്ക് പിന്നിലെ പ്രതി പിടിയിൽ. അഖിൽ (32) ആണ് പിടിയിലായത്. ചേവായൂർ, എലത്തൂർ, കാക്കൂർ സ്‌റ്റേഷനുകളിൽ രജിസ്‌റ്റർ ചെയ്‌ത വിവിധ...

കോഴിക്കോട് കാറിടിച്ച് കാൽനട യാത്രക്കാരന് ദാരുണാന്ത്യം; അപകടം സീബ്രാ ലൈനിൽ

കോഴിക്കോട്: മാവൂർ റോഡ് പുതിയ സ്‌റ്റാൻഡിന് സമീപം കാറിടിച്ച് കാൽനട യാത്രക്കാരന് ദാരുണാന്ത്യം. നടുവണ്ണൂർ ഉള്ള്യേരി സ്വദേശി ഗോപാലൻ (72) ആണ് മരിച്ചത്. സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചുകടക്കവേ അമിത വേഗത്തിലെത്തിയ കാർ...

കോഴിക്കോട് വളയം ഗവ. ആശുപത്രി കെട്ടിടത്തിൽ അഗ്‌നിബാധ

കോഴിക്കോട്: ജില്ലയിലെ വളയം ഗവ. ആശുപത്രി കെട്ടിടത്തിൽ അഗ്‌നിബാധ. ആശുപത്രിയുടെ പ്രധാന കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. വെള്ളിയാഴ്‌ച ഉച്ചയ്‌ക്ക് ഒന്നരയോടെ ആയിരുന്നു സംഭവം. അത്യാഹിത വിഭാഗം കെട്ടിടത്തിന്റെ പുറത്ത് ചുമരിലെ ഇലക്‌ട്രിക് മീറ്റർ, മെയിൻ...

ഓണാഘോഷത്തിനിടെ മദ്യപാനം; അവശനായ വിദ്യാർഥി ചികിൽസയിൽ

കോഴിക്കോട്: നാദാപുരത്ത് സ്‌കൂളിൽ ഓണാഘോഷത്തിനിടെ മദ്യപിച്ച് അവശനായ വിദ്യാർഥി ആശുപത്രിയിൽ ചികിൽസയിൽ. നാദാപുരം മേഖലയിലെ ഗവ.പ്ളസ് ടു വിദ്യാർഥിയായ 17 വയസുകാരനാണ് വടകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്നത്. സ്‌കൂളിലെ ഓണാഘോഷത്തിനിടെ കുറച്ച് വിദ്യാർഥികൾ...

തോരായിക്കടവ് പാലത്തിന്റെ ബീം തകർന്ന് തൊഴിലാളിക്ക് പരിക്ക്; റിപ്പോർട് തേടി

കോഴിക്കോട്: കൊയിലാണ്ടി ചേമഞ്ചേരിയിൽ നിർമാണത്തിലിരിക്കുന്ന പാലം തകർന്ന് തൊഴിലാളിക്ക് പരിക്ക്. അകലാപ്പുഴയ്‌ക്ക് കുറുകെ നിർമിക്കുന്ന തോരായിക്കടവ് പാലത്തിന്റെ ഒരു ഭാഗമാണ് തകർന്നത്. ബീം ചെരിഞ്ഞ് വീണാണ് തൊഴിലാളികളിൽ ഒരാൾക്ക് പരിക്കേറ്റത്. പുഴയുടെ മധ്യത്തിലാണ്...
- Advertisement -