Thu, Jan 22, 2026
20 C
Dubai
Home Tags Leopard attack

Tag: Leopard attack

പുലിക്കായി തിരച്ചിൽ; മലമ്പുഴയിൽ ജാഗ്രതാ നിർദ്ദേശം, അനാവശ്യ യാത്രകൾ ഒഴിവാക്കണം

പാലക്കാട്: മലമ്പുഴയിൽ പുലിയെ കണ്ടതിനെ തുടർന്ന് പ്രദേശത്ത് ജാഗ്രതാ നിർദ്ദേശം നൽകി. മലമ്പുഴ അകത്തേത്തറ, കേട്ടേക്കാട് വനം റേഞ്ച് പരിധിയിൽ രാത്രിയാത്ര ചെയ്യുന്നവർക്കാണ് ജാഗ്രതാ നിർദ്ദേശം നൽകിയത്. അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നാണ് പോലീസിന്റെയും...

പുലിയെ പിടികൂടാനായില്ല; അടച്ചിട്ട മുള്ളി ട്രൈബൽ സ്‌കൂൾ നാളെ തുറക്കും

പാലക്കാട്: പുലിയെ ഭയന്ന് അടച്ചിട്ട മുള്ളി ട്രൈബൽ ജിഎൽപി സ്‌കൂൾ നാളെ തുറക്കും. വന്യജീവി ശല്യം തടയുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കുമെന്ന വനം വകുപ്പിന്റെ ഉറപ്പിലാണ് സ്‌കൂൾ നാളെ തുറക്കുന്നത്. സ്‌കൂൾ പരിസരത്ത് വനംവകുപ്പ്...

ഉറങ്ങിക്കിടന്ന നാല് വയസുകാരനെ പുലി കടിച്ചോടി; പിതാവ് രക്ഷപ്പെടുത്തി

മലക്കപ്പാറ: മാതാപിതാക്കളോടൊപ്പം ഉറങ്ങിക്കിടന്ന നാല് വയസുകാരന് പുലിയുടെ ആക്രമണത്തിൽ പരിക്ക്. കേരള-തമിഴ്‌നാട് അതിർത്തി ഗ്രാമമായ മലക്കപ്പാറയിലെ വീരാൻകുടി ആദിവാസി ഉന്നതിയിൽ ബേബി-രാധിക ദമ്പതികളുടെ മൂത്ത മകൻ രാഹുലിനെയാണ് വെള്ളിയാഴ്‌ച പുലർച്ചെ രണ്ടുമണിയോടെ പുലി...

നമ്പ്യാർകുന്നിൽ ഭീതി പരത്തിയ പുലി കൂട്ടിൽ; കുപ്പാടി മൃഗസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി

കൽപ്പറ്റ: വയനാട് നല്ലൂർ നമ്പ്യാർകുന്ന് ചീരാൽ മേഖലയിൽ രണ്ടുമാസത്തോളമായി ഭീതി പരത്തിയ പുലി ഒടുവിൽ കൂട്ടിൽ. ആദ്യം വെച്ച കൂട്ടിൽ പുലി കുടുങ്ങാത്തതിനെ തുടർന്ന് രണ്ടാമത് വനംവകുപ്പ് സ്‌ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്....

വാൽപ്പാറയിൽ പുലി പിടിച്ച കുട്ടിയുടെ മൃതദേഹം കണ്ടെത്തി; പാതി ഭക്ഷിച്ചു

വാൽപ്പാറ: തമിഴ്‌നാട്ടിലെ വാൽപ്പാറയിൽ പുലി പിടിച്ചുകൊണ്ടുപോയ നാലുവയസുകാരിയുടെ മൃതദേഹം കണ്ടെത്തി. സമീപത്തെ തേയില തോട്ടത്തിൽ നിന്നാണ് പാതി ഭക്ഷിച്ച നിലയിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. വാൽപ്പാറ നഗരത്തോട് ചേർന്നുള്ള പച്ചമല എസ്‌റ്റേറ്റിലെ തെക്ക് ഡിവിഷനിൽ...

കളിച്ചുകൊണ്ടിരിക്കെ പുലി പിടിച്ചു; വാൽപ്പാറയിൽ നാലു വയസുകാരിക്കായി തിരച്ചിൽ

വാൽപ്പാറ: തമിഴ്‌നാട്ടിലെ വാൽപ്പാറയിൽ പുലി പിടിച്ചുകൊണ്ടുപോയ നാലുവയസുകാരിക്കായുള്ള തിരച്ചിൽ പുനരാരംഭിച്ചു. പോലീസും വനംവകുപ്പും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തുകയാണ്. പ്രത്യേക പരിശീലനം നേടിയ നായയെ സ്‌ഥലത്തെത്തിച്ചു. ഇന്നലെ വൈകുന്നേരം നാലുമണിയോടെയാണ് സംഭവം. വാൽപ്പാറ നഗരത്തോട്...

മമ്പാട് വീണ്ടും പുലിയുടെ സാന്നിധ്യം; ആർആർടി സംഘത്തിന്റെ പരിശോധന തുടരുന്നു

മലപ്പുറം: മമ്പാട് വീണ്ടും പുലിയുടെ സാന്നിധ്യം. ഇളംമ്പുഴ, നടുവക്കാട് മേഖലയിലാണ് പുലിയുടെ സാന്നിധ്യമാണുള്ളത്. ഇന്നലെ രാത്രി ഇതര സംസ്‌ഥാന തൊഴിലാളികളാണ് പുലിയെ കണ്ടത്. രാത്രി തന്നെ ആർആർടി സംഘം സ്‌ഥലത്തെത്തി പരിശോധന നടത്തിയിരുന്നു....

മമ്പാട് പുലിയുടെ ആക്രമണത്തിൽ ബൈക്ക് യാത്രികന് പരിക്ക്, നാട്ടുകാർ ഭീതിയിൽ

മലപ്പുറം: മമ്പാട് പുലിയുടെ ആക്രമണത്തിൽ ബൈക്ക് യാത്രക്കാരന് പരിക്ക്. മമ്പാട് പുളിക്കൽ ഓടി സ്വദേശി പൂക്കോടൻ മുഹമ്മദലിക്കാണ് പരിക്കേറ്റത്. കഴിഞ്ഞദിവസം പ്രദേശത്ത് പുലി ഇറങ്ങിയതിന്റെ ദൃശ്യം പുറത്തുവന്നിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന്...
- Advertisement -