Thu, Jan 22, 2026
21 C
Dubai
Home Tags Malabar News from Palakkad

Tag: Malabar News from Palakkad

ബില്ലടയ്‌ക്കാതെ എംവിഡി, ഫ്യൂസ് ഊരി കെഎസ്ഇബി; പാലക്കാട് ആർടി ഓഫീസ് ഇരുട്ടിൽ

പാലക്കാട്: കെഎസ്ഇബി ഫ്യൂസ് ഊരിയതോടെ പാലക്കാട് ജില്ലയിലെ മോട്ടോർവാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനം ഒന്നാകെ നിലച്ചു. എഐ ക്യാമറകളുടെ നിരീക്ഷണവും സാങ്കേതിക സംവിധാനങ്ങളും ഒരുക്കുന്ന ഓഫീസ് പ്രവർത്തനം ഇരുട്ടിലായി. വകുപ്പിന്റെ ആകെയുള്ള അഞ്ച് ഇലക്‌ട്രോണിക്...

പന്നിക്ക് കെണി, വൈദ്യുത ലൈനിൽ നിന്ന് ഷോക്കേറ്റ് അമ്മയ്‌ക്ക് പരിക്ക്; മകൻ അറസ്‌റ്റിൽ

പാലക്കാട്: വീടിനോട് ചേർന്ന് പന്നിക്ക് വെച്ച വൈദ്യുത ലൈനിൽ നിന്ന് വയോധികയ്‌ക്ക് ഷോക്കേറ്റ സംഭവത്തിൽ മകൻ അറസ്‌റ്റിൽ. ഷോക്കേറ്റ വാണിയംകുളം പനയൂർ ആറമ്പറ്റ വീട്ടിൽ മാലതിയുടെ (65) മകൻ പ്രേംകുമാറിനെയാണ് പോലീസ് അറസ്‌റ്റ്...

അമ്മ നോക്കിനിൽക്കെ സ്‌കൂൾ ബസ്സിടിച്ചു; ആറുവയസുകാരന് ദാരുണാന്ത്യം

പാലക്കാട്: പട്ടാമ്പി ഓങ്ങല്ലൂർ പുലാശേരിക്കരയിൽ സ്‌കൂൾ ബസിടിച്ച് ചികിൽസയിലായിരുന്ന ആറുവയസുകാരൻ മരിച്ചു. വാടാനാംകുറിശ്ശി ഗവ. എൽപി സ്‌കൂളിലെ രണ്ടാം ക്ളാസ് വിദ്യാർഥി ആരവാണ് മരിച്ചത്. പുലാശേരിക്കര സ്വദേശി കൃഷ്‌ണകുമാറിന്റെയും ശ്രീദേവിയുടെയും മകനാണ്. ചൊവ്വാഴ്‌ച വൈകീട്ട്...

ഒമ്പതാം ക്ളാസുകാരി തൂങ്ങിമരിച്ച സംഭവം; സ്‌കൂളിനെതിരെ ആരോപണം, പ്രതിഷേധം

പാലക്കാട്: നാട്ടുകല്ലിൽ 14-വയസുകാരി തൂങ്ങിമരിച്ച സംഭവത്തിൽ സ്‌കൂളിനെതിരെ ആരോപണവുമായി ബന്ധുക്കൾ രംഗത്ത്. ശ്രീകൃഷ്‌ണപുരം സെന്റ് ഡൊമനിക് സ്‌കൂളിനെതിരെയാണ് പരാതി ഉയർന്നത്. ഒമ്പതാം ക്ളാസുകാരി ആശിർനന്ദ തൂങ്ങി മരിക്കാൻ കാരണം സ്‌കൂളിലെ മാനസിക പീഡനമാണെന്നാണ്...

അബദ്ധത്തിൽ ആസിഡ് കുടിച്ചു; അഞ്ച് വയസുകാരൻ ഗുരുതരാവസ്‌ഥയിൽ

പാലക്കാട്: കളിച്ചുകൊണ്ടിരിക്കേ അബദ്ധത്തിൽ ആസിഡ് കുടിച്ച അഞ്ചുവയസുകാരൻ ഗുരുതരാവസ്‌ഥയിൽ. കല്ലടിക്കോട് ചൂരക്കോട് സ്വദേശി ജംഷാദിന്റെ മകൻ ഫൈസാൻ ആണ് ഗുരുതരാവസ്‌ഥയിൽ ചികിൽസയിലുള്ളത്. വീട്ടിൽ പ്‌ളാസ്‌റ്റിക് കുപ്പിയിൽ സൂക്ഷിച്ചിരുന്ന ആസിഡ് കുട്ടി അബദ്ധത്തിൽ കുടിക്കുകയായിരുന്നു. ശരീരത്തിലുള്ള...

പാലക്കാട് സഹോദരങ്ങൾ ഉൾപ്പടെ മൂന്ന് കുട്ടികൾ മുങ്ങിമരിച്ചു

പാലക്കാട്: കരിമ്പ മൂന്നേക്കറിന് സമീപം തുടിക്കോട് സഹോദരങ്ങൾ ഉൾപ്പടെ മൂന്ന് കുട്ടികൾ കുളത്തിൽ മുങ്ങിമരിച്ചു. തുടിക്കോട് ആദിവാസി ഉന്നതിയിലെ പ്രകാശന്റെ മക്കളായ പ്രദീപ് (5), പ്രതീഷ് (3), ഇവരുടെ ബന്ധുവായ തമ്പിയുടെ മകൾ...

വിനോദയാത്രാ സംഘത്തിലെ മൂന്ന് വിദ്യാർഥികൾ മുങ്ങിമരിച്ചു

പാലക്കാട്: വിനോദയാത്രാ സംഘത്തിലെ വിദ്യാർഥികൾ മുങ്ങിമരിച്ചു. പാലക്കാട് ആളിയാർ ഡാമിലാണ് മൂന്ന് വിദ്യാർഥികൾ മുങ്ങിമരിച്ചത്. ചെന്നൈയിലെ സ്വകാര്യ കോളേജ് വിദ്യാർഥികളായ ധരുൺ, രേവന്ത്, ആന്റോ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം നടന്നത്. സുഹൃത്തുക്കൾക്കൊപ്പം...

സുഹൃത്തുക്കൾ തമ്മിൽ സംഘർഷം; പോലീസ് ഉദ്യോഗസ്‌ഥനും യുവാവിനും വെട്ടേറ്റു

പാലക്കാട്: ഒറ്റപ്പാലം നഗരാതിർത്തിയിൽ മീറ്റ്‌നയിൽ പോലീസ് ഉദ്യോഗസ്‌ഥൻ ഉൾപ്പടെ രണ്ടുപേർക്ക് വെട്ടേറ്റു. ഒറ്റപ്പാലം സ്‌റ്റേഷനിലെ ഗ്രേഡ് എസ്‌ഐ രാജ് നാരായണനും സംഘർഷം നടന്ന സ്‌ഥലത്ത്‌ നിന്ന് കസ്‌റ്റഡിയിലായ അക്ബർ എന്ന യുവാവിനുമാണ് വെട്ടേറ്റത്....
- Advertisement -