Fri, Jan 23, 2026
19 C
Dubai
Home Tags Malappuram News

Tag: Malappuram News

കരുവാരക്കുണ്ടിൽ കടുവ ഇറങ്ങിയെന്ന് വ്യാജ വീഡിയോ; യുവാവ് അറസ്‌റ്റിൽ

മലപ്പുറം: കരുവാരക്കുണ്ടിൽ കടുവ ഇറങ്ങിയെന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് പ്രദേശവാസികളിൽ ഭീതി പടർത്തിയ യുവാവ് അറസ്‌റ്റിൽ. കരുവാരക്കുണ്ട് മണിക്കനാംപറമ്പിൽ ജെറിനെയാണ് പിടികൂടിയത്. വനംവകുപ്പിന്റെ പരാതിയിലാണ് അറസ്‌റ്റ്. ആർത്തല പ്രദേശത്ത് നിന്ന് കഴിഞ്ഞ ശനിയാഴ്‌ച...

രാത്രി കുഴിയിൽ വീണു, പ്രദേശത്ത് ഭീതി പരത്തിയിരുന്ന കസേരക്കൊമ്പൻ ചരിഞ്ഞു

എടക്കര: മൂത്തേടത്ത് ജനവാസ കേന്ദ്രത്തിലെത്തി ഭീതി പരത്തിയിരുന്ന കാട്ടാന കസേരക്കൊമ്പൻ ചരിഞ്ഞു. രണ്ട് മാസത്തോളമായി പ്രദേശത്ത് വിഹരിച്ച് നടന്ന് നാട്ടുകാരെ വിറപ്പിച്ച കാട്ടാനയാണ് അർധരാത്രിയിൽ കുഴിയിൽ വീണ് ചരിഞ്ഞത്. അടുത്തിടെയായി ആന ക്ഷീണിതനായിരുന്നെന്ന്...

ഫുട്‍ബോൾ മൽസരത്തിനിടെ പടക്കംപൊട്ടി അപകടം; സംഘാടക സമിതിക്കെതിരെ കേസ്

മലപ്പുറം: അരീക്കോട് തെരട്ടമ്മലിൽ ഫുട്‍ബോൾ മൽസരത്തിനിടെ ഉണ്ടായ കരിമരുന്ന് പ്രയോഗത്തിൽ പോലീസ് കേസെടുത്തു. സംഘാടക സമിതിക്കെതിരെയാണ് അരീക്കോട് പോലീസ് കേസെടുത്തത്. അനുമതിയില്ലാതെ കരിമരുന്ന് പ്രയോഗിച്ചതിനും പടക്കം പൊട്ടിച്ചതിനുമാണ് കേസ്. അപകടത്തിൽ ആകെ 47...

വിഷ്‌ണുജയുടെ ആത്‍മഹത്യ; ഭർത്താവ് പ്രഭിനെതിരെ നടപടിയുമായി ആരോഗ്യവകുപ്പ്

മഞ്ചേരി: മലപ്പുറം എളങ്കൂരിൽ വിഷ്‌ണുജ (26) ആത്‍മഹത്യ ചെയ്‌ത കേസിൽ റിമാൻഡിൽ കഴിയുന്ന ഭർത്താവ് പ്രഭിനെതിരെ നടപടിയുമായി ആരോഗ്യവകുപ്പ്. മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ സ്‌റ്റാഫ്‌ നഴ്‌സായ പ്രഭിനെ ജോലിയിൽ നിന്ന്...

മലപ്പുറം എളങ്കൂരിൽ യുവതിയുടെ ആത്‍മഹത്യ; ഭർത്താവ് അറസ്‌റ്റിൽ

മഞ്ചേരി: മലപ്പുറം എളങ്കൂരിൽ യുവതി ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ ഭർത്താവ് അറസ്‌റ്റിൽ. പേലേപ്പുറം കാപ്പിൻത്തൊടി വീട്ടിൽ വിഷ്‌ണുജ (26) മരിച്ച സംഭവത്തിൽ കസ്‌റ്റഡിയിലെടുത്ത ഭർത്താവ് പ്രബിന്റെ അറസ്‌റ്റാണ് രേഖപ്പെടുത്തിയത്. അസ്വാഭാവിക മരണത്തിനാണ് പോലീസ്...

നിലമ്പൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി സ്‌ത്രീ മരിച്ചു

മലപ്പുറം: നിലമ്പൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി സ്‌ത്രീ മരിച്ചു. മൂത്തേടം ഉച്ചക്കുളം നഗറിലെ കരിയന്റെ ഭാര്യ സരോജിനിയാണ് (52) മരിച്ചത്. ഇന്ന് രാവിലെ 11.30ഓടെയാണ് സരോജിനിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന് തൊട്ടുപിറകിലെ വനത്തിൽ...

നേർച്ചക്കിടെ ആനയിടഞ്ഞു; തുമ്പിക്കൈയിൽ തൂക്കിയെറിഞ്ഞയാൾ മരിച്ചു

മലപ്പുറം: തിരൂർ ബിപി അങ്ങാടിയിൽ നേർച്ചക്കിടെ ആനയിടഞ്ഞതിന് പിന്നാലെയുണ്ടായ ആക്രമണത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന വയോധികൻ മരിച്ചു. ഏഴൂർ സ്വദേശി കൃഷ്‌ണൻകുട്ടി (60) ആണ് മരിച്ചത്. ഇടഞ്ഞ ആന കൃഷ്‌ണൻകുട്ടിയെയും പോത്തന്നൂർ ആലുക്കൽ ഹംസയെയും...

ബിപി അങ്ങാടിയിൽ നേർച്ചക്കിടെ ആനയിടഞ്ഞു; ഒരാളെ തൂക്കിയെറിഞ്ഞു- 17 പേർക്ക് പരിക്ക്

മലപ്പുറം: തിരൂർ ബിപി അങ്ങാടിയിൽ നേർച്ചക്കിടെ ആനയിടഞ്ഞു നിരവധിപ്പേർക്ക് പരിക്ക്. മദമിളകിയ ആന ഒരാളെ തൂക്കി എറിഞ്ഞ് ജനത്തിന് ഇടയിലേക്ക് എറിഞ്ഞു. ഗുരുതരമായി പരിക്കേറ്റ ഇയാളെ കോട്ടയ്‌ക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾ...
- Advertisement -