Tag: News From Malabar
കക്കോടിയിൽ വീടിന്റെ മതിൽ ഇടിഞ്ഞ് ഇതര സംസ്‌ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം
കോഴിക്കോട്: ജില്ലയിലെ കക്കോടിയിൽ വീടിന്റെ മതിൽ ഇടിഞ്ഞുവീണ് ഇതര സംസ്‌ഥാന തൊഴിലാളി മരിച്ചു. ഒഡീഷ സ്വദേശി ഉദയ് മാഞ്ചിയാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു....
വിദ്യാർഥിയെ സ്‌കൂട്ടറിൽ കയറ്റിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; പ്രതിക്കായി തിരച്ചിൽ
കാസർഗോഡ്: റോഡരികിൽ നിൽക്കുകയായിരുന്ന വിദ്യാർഥിയെ സ്‌കൂട്ടറിൽ കയറ്റിക്കൊണ്ടുപോയി ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. അക്രമിയെ ഹെൽമെറ്റ് കൊണ്ട് അടിച്ച് ഓടിരക്ഷപ്പെട്ട വിദ്യാർഥി രക്ഷിതാക്കളോട് വിവരം പറയുകയായിരുന്നു. തുടർന്ന് മേൽപ്പറമ്പ് പോലീസ് സ്‌റ്റേഷനിൽ...
പുലിയെ പിടികൂടാനായില്ല; അടച്ചിട്ട മുള്ളി ട്രൈബൽ സ്‌കൂൾ നാളെ തുറക്കും
പാലക്കാട്: പുലിയെ ഭയന്ന് അടച്ചിട്ട മുള്ളി ട്രൈബൽ ജിഎൽപി സ്‌കൂൾ നാളെ തുറക്കും. വന്യജീവി ശല്യം തടയുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കുമെന്ന വനം വകുപ്പിന്റെ ഉറപ്പിലാണ് സ്‌കൂൾ നാളെ തുറക്കുന്നത്. സ്‌കൂൾ പരിസരത്ത് വനംവകുപ്പ്...
ബൈക്ക് റോഡിൽ തെന്നിവീണു; യാത്രക്കാരനായ യുവാവ് ബസിനടിയിൽപ്പെട്ട് മരിച്ചു
കൂത്തുപറമ്പ്: റോഡിൽ ബൈക്ക് തെന്നിവീണ് യാത്രക്കാരനായ യുവാവ് ബസിനടിയിൽപ്പെട്ട് മരിച്ചു. തലശ്ശേരി- വളവുപാറ റോഡിൽ ബംഗ്ളമൊട്ട വളവിന് സമീപം വൈകീട്ട് നാലരയോടെയാണ് അപകടം. കാസർഗോഡ് പെരിയ സ്വദേശി വിഷ്‌ണു (29) ആണ് മരിച്ചത്....
കണ്ണൂരിൽ പാചക വാതകം ചോർന്ന് തീപിടിത്തം; നാലുപേർക്ക് പൊള്ളലേറ്റു
കണ്ണൂർ: പഴയങ്ങാടിയിൽ പാചക വാതകം ചോർന്നുണ്ടായ തീപിടിത്തത്തിൽ നാല് ഇതര സംസ്‌ഥാന തൊഴിലാളികൾക്ക് പൊള്ളലേറ്റു. രണ്ടാളുടെ നില ഗുരുതരമാണ്. ഒഡിഷ കുർദ് സ്വദേശികളായ ശിവ ബഹ്‌റ (35), നിഗം ബഹ്‌റ (40), സുഭാഷ്...
കണ്ണൂരിൽ നടുറോഡിൽ സ്‌ഫോടനം; വീടുകളുടെ ജനൽചില്ലുകൾ തകർന്നു
കൂത്തുപറമ്പ്: കണ്ണൂർ പാട്യം മൗവഞ്ചേരി പീടികയിൽ നടുറോഡിൽ സ്‌ഫോടനം. സമീപത്തെ രണ്ടു വീടുകളുടെ ജനൽചില്ലുകൾ തകർന്നു. ഇന്ന് പുലർച്ചെ 12.15നായിരുന്നു സംഭവം. പടക്കമാണോ ബോംബാണോ പൊട്ടിയതെന്ന് പോലീസ് പരിശോധിക്കുകയാണ്. സ്‌ഫോടക വസ്‌തുക്കളും റോഡിലെ...
മലപ്പുറത്ത് സ്‌കൂളിൽ ആർഎസ്എസ് ഗണഗീതം പാടി കുട്ടികൾ; പ്രതിഷേധം
തിരൂർ: മലപ്പുറം തിരൂരിൽ സ്‌കൂളിൽ കുട്ടികൾ ആർഎസ്എസ് ഗണഗീതം പാടിയതിൽ പ്രതിഷേധം ശക്‌തമാകുന്നു. തിരൂർ ആലത്തിയൂർ കെഎച്ച്എംഎച്ച്എസ് സ്‌കൂളിലാണ് ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിന് കുട്ടികൾ ഗണഗീതം പാടിയത്.
എന്നാൽ, കുട്ടികൾ പാടാൻ തീരുമാനിച്ച ഗാനങ്ങൾ മുൻകൂട്ടി...
ഓണാഘോഷത്തിനിടെ മദ്യപാനം; അവശനായ വിദ്യാർഥി ചികിൽസയിൽ
കോഴിക്കോട്: നാദാപുരത്ത് സ്‌കൂളിൽ ഓണാഘോഷത്തിനിടെ മദ്യപിച്ച് അവശനായ വിദ്യാർഥി ആശുപത്രിയിൽ ചികിൽസയിൽ. നാദാപുരം മേഖലയിലെ ഗവ.പ്ളസ് ടു വിദ്യാർഥിയായ 17 വയസുകാരനാണ് വടകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്നത്.
സ്‌കൂളിലെ ഓണാഘോഷത്തിനിടെ കുറച്ച് വിദ്യാർഥികൾ...





































