Tag: News From Malabar
സൗരോർജ വേലി ഉപയോഗശൂന്യം; കാട്ടാനഭീതിയിൽ നാട്ടുകാർ
മുള്ളേരിയ: കാട്ടാനക്കൂട്ടം ജനവാസ കേന്ദ്രങ്ങളിലേക്ക് കടക്കാതിരിക്കാൻ വനാതിർത്തിയിൽ നിർമിച്ച സൗരോർജ വേലി ഉപയോഗശൂന്യം. ദേലംപാടി പഞ്ചായത്തിലെ തലപ്പച്ചേരി മുതൽ കുറ്റിക്കോൽ പഞ്ചായത്തിലെ പാലാർ വരെയുള്ള വേലി ഒരു വർഷത്തിലേറെയായി പൂർണമായി തകർന്ന നിലയിലാണ്....
തേയിലത്തോട്ടം സംരക്ഷിക്കണം; സിപിഐ(എം) പ്രക്ഷോഭത്തിലേക്ക്
ഗൂഡല്ലൂർ: സർക്കാർ ഉടമസ്‌ഥതയിലുള്ള തേയിലത്തോട്ടം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ (എം) സമരത്തിനൊരുങ്ങുന്നു. നീലഗിരിയിലെ സർക്കാർ ഉടമസ്‌ഥതയിലുള്ള തേയിലത്തോട്ടം സംരക്ഷിക്കുക, അതിലെ ആറായിരത്തിൽ പരം തൊഴിലാളികളെ സഹായിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. തൊഴിലാളികളില്ലെന്ന...
വാഹന പരിശോധന തടസപ്പെടുത്തി; പഞ്ചായത്തംഗമടക്കം 15 പേർക്കെതിരെ കേസ്
പാലക്കാട്: മോട്ടോർ വാഹന വകുപ്പിന്റെ രാത്രികാല പരിശോധന തടസപ്പെടുത്തിയതിന് പഞ്ചായത്തംഗമുൾപ്പടെ 15 പേർക്കെതിരെ പോലീസ് കേസെടുത്തു. പാലക്കാട് മണ്ണൂർ പഞ്ചായത്തംഗം എ ഹുസൈൻ ഷെഫീക്കിനും കണ്ടാലറിയാവുന്ന 14 പേർക്കെതിരെയുമാണ് ഒറ്റപ്പാലം പോലീസ് ജാമ്യമില്ലാ...
സംസ്‌ഥാനത്തെ ആദ്യ എസ്‌കലേറ്റർ മേൽപാലം കോഴിക്കോട് പ്രവർത്തനം ആരംഭിച്ചു
കോഴിക്കോട്: സംസ്‌ഥാനത്തെ ആദ്യ എസ്‌കലേറ്റർ കം ഫുട്ഓവർ ബ്രിഡ്‌ജ് കോഴിക്കോട് പ്രവർത്തനം ആരംഭിച്ചു. ബ്രിഡ്‌ജിന്റെ ഉൽഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. മൊഫ്യൂസിൽ ബസ് സ്‌റ്റാൻഡിന് സമീപത്തായാണ് ഓവർ ബ്രിഡ്‌ജ്...
കരിപ്പൂരിൽ നിന്ന് പുറപ്പെട്ട വിമാനം തിരിച്ചിറക്കി
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട വിമാനം തിരിച്ചിറക്കി. സാങ്കേതിക തകരാറിനെ തുടർന്നാണ് വിമാനം തിരിച്ചിറക്കിയത്. ഷാർജയിലേക്ക് പുറപ്പെട്ട എയർ അറേബ്യ വിമാനത്തിനാണ് സാങ്കേതിക തരാർ ഉണ്ടായത്. വ്യാഴാഴ്‌ച പുലർച്ചെ 3.40 നായിരുന്നു...
വ്യാപാരിയുടെ മരണം; കെട്ടിടത്തിന്റെ അനധികൃത നിർമാണത്തിനെതിരെ കോർപറേഷൻ
കോഴിക്കോട്: കെട്ടിടത്തിന്റെ ദ്വാരത്തിൽ വീണ് വ്യാപാരി മരിച്ച സംഭവത്തിൽ നടപടിയുമായി കോഴിക്കോട് കോർപറേഷൻ. കോഴിക്കോട് സെഞ്ച്വറി ബിൽഡിങ്ങിനെതിരെ അനധികൃത നിർമാണത്തിനാണ് നടപടിയെടുക്കുന്നത്. കെട്ടിടത്തിൽ നിയമലംഘനം നടന്നതായി അധികൃതർ വ്യക്‌തമാക്കി.
തിരൂര്‍ സ്വദേശിയും വസ്ത്ര വ്യാപാരിയുമായ...
ഹത്രസും വാളയാറും ഒരുപോലെ, രണ്ടും ഭരണകൂട ഭീകരത; ചെന്നിത്തല
പാലക്കാട്: ഉത്തർപ്രദേശിലെ ഹത്രസും കേരളത്തിലെ വാളയാറും തമ്മിൽ യാതൊരു വ്യത്യാസവും ഇല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വാളയാറിൽ ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ട പെൺകുട്ടികൾക്ക് നീതി തേടി മാതാവ് നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്...
യുവാവിനെ മാരകായുധങ്ങളുമായി ആക്രമിച്ചു; പ്രതികളെ പിടികൂടാതെ പോലീസ്
മലപ്പുറം: യുവാവിനെ ഒരു സംഘമാളുകൾ മാരകായുധങ്ങളുമായി ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ പോലീസ് അലംബാവം കാണിക്കുന്നുവെന്ന് ആരോപണം. മലപ്പുറം തെന്നലയിലെ മുഹമ്മദ് റാഫിയും കുടുംബവുമാണ് തിരൂരങ്ങാടി പോലീസിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. കേസിൽ പ്രതികളെ പോലീസ്...





































