ആറളം ഫാമിൽ കാട്ടാനകളെ തുരത്താൻ വനംവകുപ്പ് നടപടി തുടങ്ങി

By Desk Reporter, Malabar News
wild-elephant_2020-Nov-04
Representational Image
Ajwa Travels

കണ്ണൂർ: ആറളം ഫാമിൽ കാട്ടാനകളെ തുരത്താൻ വനംവകുപ്പ് നടപടി തുടങ്ങി. ആറളം കൊട്ടിയൂർ വനപാലകരുടേയും റാ​പ്പി​ഡ് റെസ്‌പോൺസ്‌ ടീ​മിന്റേയും ആറളം ഫാം ​സെ​ക്യൂ​രി​റ്റി വിഭാഗത്തിന്റേയും നേതൃത്വത്തിലാണ്‌ കാട്ടാനകളെ തുരത്താനുള്ള നടപടികൾ തുടങ്ങിയത്. നാല് കാട്ടാനകളെ കണ്ടെത്തി വനത്തിലേക്ക്‌ തു​ര​ത്തി​ ഓടിച്ചു. നാലാം ബ്ളോക്കിലാണ് നാല് കാട്ടാനകളെ കണ്ടെത്തിയത്.

ക​ഴി​ഞ്ഞ​ദി​വ​സം ആറളം ഫാം പുനരധിവാസ മേഖലയിൽ കാട്ടാനയുടെ ചവിട്ടേറ്റ് ആദിവാസി യുവാവ് കൊല്ലപ്പെട്ടിരുന്നു. കാട്ടാനകൾ ആ​റ​ളം ആ​ദി​വാ​സി പുനരധിവാസ മേ​ഖ​ല​യി​ലും ഫാമിലും നാ​ശം വി​ത​ക്കു​ക​യും ചെയ്‌തിരുന്നു. ഇതിനെത്തുടർന്നാണ് കാ​ട്ടാ​ന​ക​ളെ തു​ര​ത്താ​ൻ വനംവകുപ്പ് ന​ട​പ​ടി ഊർജിതമാക്കിയത്.

Malabar News:  സംസ്‌ഥാനത്തെ ആദ്യ വനിതാ ഹോം ഗാർഡ് നീലേശ്വരം സ്വദേശിനി

ആ​റ​ളം വ​ന്യ​ജീ​വി സ​ങ്കേ​തം വാര്‍ഡന്‍ എ ​ഷ​ജ്​​ന ക​രീം, ക​ണ്ണൂ​ർ ഫ്ളയി​ങ്​ സ്​​ക്വാ​ഡ് ഡിഎ​ഫ്ഒ അനാസ്‌, ആറളം അസിസ്‌റ്റന്റ് വാര്‍ഡന്‍ സോളമന്‍ തോ​മ​സ് ജോ​ർ​ജ്, കൊട്ടിയൂർ റേഞ്ച് ഓഫീസർ വി ​ബി​നു, ന​രി​ക്ക​ട​വ് സെക്ഷൻ ഡെപ്യൂട്ടി റേഞ്ചർ ജയേഷ് ജോ​സ​ഫ്, ആര്‍ആര്‍ടി ഡെപ്യൂട്ടി റേഞ്ചർ വി ​ഹ​രി​ദാ​സ് എന്നിവരുടെ നേതൃത്വത്തിലാണ് കാട്ടാനകളെ തുരത്തുന്നതിനുള്ള നടപടികള്‍ ഊര്‍ജിതമാക്കിയത്‌.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE