താൽക്കാലിക ജീവനക്കാർക്കും പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റിന് അവകാശമുണ്ട്; മനുഷ്യാവകാശ കമ്മീഷൻ

By Desk Reporter, Malabar News
The Human Rights Commission has ordered an inquiry
Ajwa Travels

തൃശൂർ: താൽക്കാലിക ജീവനക്കാർക്കും പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റിന് അവകാശമുണ്ടെന്ന് മനുഷ്യാവകാശ കമ്മീഷൻ. ഇരിങ്ങാലക്കുടയിലെ വി മൃത്യുഞ്‌ജയൻ സമർപ്പിച്ച പരാതിയിലാണ് കമ്മീഷന്റെ ഉത്തരവ്. തൊടുപുഴ കോ-ഓപ്പറേറ്റീവ് സ്‌കൂൾ ഓഫ് ലോ ജീവനക്കാരനായിരുന്ന മൃത്യുഞ്‌ജയന്, താൽക്കാലിക ജീവനക്കാരനാണെന്ന കാരണം ചൂണ്ടിക്കാട്ടി പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് നിഷേധിക്കുക ആയിരുന്നു. ഇതിനെതിരെ സമർപ്പിച്ച പരാതിയിലാണ് കമ്മീഷൻ ജുഡീഷ്യൽ അം​ഗം പി മോഹനദാസിന്റെ ഉത്തരവ്. പരാതിക്കാരന് രണ്ടാഴ്‌ചക്കകം സർട്ടിഫിക്കറ്റ് നൽകാൻ കോളേജ് പ്രിൻസിപ്പലിന് നിർദേശം നൽകി.

അതേസമയം, തന്നെ സർവീസിൽ നിന്ന് അകാരണമായി പിരിച്ചുവിട്ടെന്ന പരാതിയിൽ ഇടപെടാൻ കമ്മീഷൻ തയ്യാറായില്ല. അച്ചടക്ക നടപടിയുടെ ഭാ​ഗമായുള്ള പിരിച്ചുവിടൽ ആയതിനാൽ അപ്പലേറ്റ് ഫോറത്തെ സമീപിക്കാൻ കമ്മീഷൻ നിർദേശം നൽകി.

Malabar News:  ബാലുശേരിയിൽ പീഡനത്തിനിരയായ ആറു വയസുകാരിയുടെ ചികിൽസാ ചിലവ് സർക്കാർ ഏറ്റെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE