Tag: News From Malabar
കാസർഗോഡ് പടന്നയിൽ തോണി മറിഞ്ഞ് മൽസ്യത്തൊഴിലാളി മരിച്ചു
കാസർഗോഡ്: പടന്നയിൽ തോണി മറിഞ്ഞ് മൽസ്യത്തൊഴിലാളി മരിച്ചു. പടന്ന വടക്കേപ്പുറത്ത് ദിവാകരൻ ആണ് മരിച്ചത്. ഇന്ന് പുലർച്ചെ കായലിലേക്ക് ഒറ്റയ്‌ക്ക് മൽസ്യബന്ധനത്തിനായി പോയതായിരുന്നു ദിവാകരൻ. നാട്ടുകാർ കായലിൽ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
ഇന്ന്...
പാറയിൽ ഇരുന്നു; ശക്‌തമായ തിരയിൽപ്പെട്ട് കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി
കണ്ണൂർ: രണ്ടുദിവസം മുൻപ് എടക്കാട് ഏഴര മുനമ്പിൽ നിന്നും കടലിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. താഴെ കായലോട്ടെ എംസി ഹൗസിൽ ഫർഹാൻ റൗഫിന്റെ (18) മൃതദേഹമാണ് ഇന്ന് പുലർച്ചെ രണ്ടുമണിയോടെ രണ്ടുകിലോമീറ്റർ...
ഒമ്പതാം ക്ളാസുകാരി തൂങ്ങിമരിച്ച സംഭവം; സ്‌കൂളിനെതിരെ ആരോപണം, പ്രതിഷേധം
പാലക്കാട്: നാട്ടുകല്ലിൽ 14-വയസുകാരി തൂങ്ങിമരിച്ച സംഭവത്തിൽ സ്‌കൂളിനെതിരെ ആരോപണവുമായി ബന്ധുക്കൾ രംഗത്ത്. ശ്രീകൃഷ്‌ണപുരം സെന്റ് ഡൊമനിക് സ്‌കൂളിനെതിരെയാണ് പരാതി ഉയർന്നത്. ഒമ്പതാം ക്ളാസുകാരി ആശിർനന്ദ തൂങ്ങി മരിക്കാൻ കാരണം സ്‌കൂളിലെ മാനസിക പീഡനമാണെന്നാണ്...
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് ജീവപര്യന്തം തടവും പിഴയും
കണ്ണൂർ: തളിപ്പറമ്പിൽ പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ കടത്തികൊണ്ടുപ്പോയി പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും രണ്ടുലക്ഷം രൂപ പിഴയും വിധിച്ചു. ചേപ്പറമ്പ് പയറ്റുംചാൽ നെടിയേങ്ങ ചെമ്പലകുന്നേൽ സിജെ ജിബിനാണ് (24) ശിക്ഷ വിധിച്ചത്....
പ്ളസ് വൺ വിദ്യാർഥിക്ക് സീനിയേഴ്‌സിന്റെ മർദ്ദനം; ദേഹത്തേക്ക് ബെഞ്ച് മറിച്ചിട്ടു
കാസർഗോഡ്: പ്ളസ് വൺ വിദ്യാർഥിക്ക് സീനിയേഴ്‌സിന്റെ ക്രൂരമർദ്ദനം. കാസർഗോഡ് ആദൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലാണ് സംഭവം. കൊമേഴ്‌സ് വിഭാഗം വിദ്യാർഥിക്കാണ് മർദ്ദനമേറ്റത്.
ക്ളാസ് മുറിയിൽ വെച്ച് നിലത്ത് തള്ളിയിട്ട ശേഷം വിദ്യാർഥിയുടെ ദേഹത്തേക്ക്...
കൊട്ടിയൂരിൽ നിന്ന് കാണാതായ രണ്ടാമത്തെ യുവാവിന്റെ മൃതദേഹവും കണ്ടെത്തി
കണ്ണൂർ: കൊട്ടിയൂരിൽ ക്ഷേത്ര ദർശനത്തിനിടെ കാണാതായ രണ്ടാമത്തെ യുവാവിന്റെ മൃതദേഹവും കണ്ടെത്തി. കാസർഗോഡ് ഹൊസ്‌ദുർഗ് സ്വദേശി അഭിജിത്തിന്റെ (28) മൃതദേഹമാണ് മണത്തണ ഓടംതോടിന് സമീപം കണ്ടെത്തിയത്.
പുഴയിൽ കുളിക്കാനിറങ്ങിയപ്പോൾ അഭിജിത്ത് ഒഴുക്കിൽപ്പെടുകയായിരുന്നു. ഒപ്പമെത്തിയവർ കുളി...
കൊട്ടിയൂരിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
കണ്ണൂർ: കൊട്ടിയൂരിൽ ക്ഷേത്ര ദർശനത്തിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കോഴിക്കോട് അത്തോളി സ്വദേശി നിഷാന്തിന്റെ (40) മൃതദേഹമാണിതെന്നാണ് പ്രാഥമിക വിവരം. ഞായറാഴ്‌ച വൈകീട്ടാണ് ഇയാളെ പുഴയിൽ കുളിക്കുന്നതിനിടെ കാണാതായത്.
ക്ഷേത്രത്തിൽ നിന്നും പത്തുകിലോമീറ്റർ...
കൊട്ടിയൂരിൽ നിന്ന് രണ്ടുപേരെ കാണാതായി; അന്വേഷണം
കണ്ണൂർ: കൊട്ടിയൂരിൽ ക്ഷേത്ര ദർശനത്തിനെത്തിയ രണ്ടുപേരെ കാണാതായി. കോഴിക്കോട് അത്തോളി സ്വദേശി നിഷാദ് (40), കാസർഗോഡ് ഹൊസ്‌ദുർഗ് സ്വദേശി അഭിജിത്ത് (28) എന്നിവരെയാണ് കാണാതായത്. ഒപ്പമെത്തിയവർ കുളി കഴിഞ്ഞ് ഫോട്ടോയെടുക്കാൻ വിളിച്ചപ്പോഴാണ് അഭിജിത്തിനെ...






































