Thu, Feb 26, 2026
20 C
Dubai
Home Tags Organ Donation

Tag: Organ Donation

സംസ്‌ഥാനത്ത്‌ വീണ്ടും മരണാനന്തര അവയവദാനം; ജിജിൻ ജീവിക്കും അഞ്ചുപേരിലൂടെ

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ വീണ്ടും മരണാനന്തര അവയവദാനം. വാഹനാപകടത്തിൽ മരിച്ച കിളിമാനൂർ സ്വദേശിയും ചടയമംഗലം ബ്ളോക്ക് പഞ്ചായത്ത് ഓഫീസിലെ ക്ളർക്കുമായ ജിജിനാണ് അഞ്ചുപേർക്ക് പുതുജീവനേകിയത്. ജിജിന്റെ അഞ്ച് അവയവങ്ങളാണ് ദാനം ചെയ്‌തത്‌. ഹൃദയം, കരൾ, വൃക്കകൾ,...

അവയവ ദാതാക്കളുടെ എണ്ണത്തിൽ വർധന; 2025ൽ നടന്നത് 77 ശസ്‌ത്രക്രിയകൾ

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ അവയവ ദാതാക്കളുടെ എണ്ണത്തിൽ വർധന. 2025ൽ മാത്രം 77 അവയവമാറ്റ ശസ്‌ത്രക്രിയകളാണ് നടന്നത്. 2024ൽ ആകെ 33 അവയവ മാറ്റം മാത്രമാണ് നടന്നിരുന്നത്. കഴിഞ്ഞവർഷം മാത്രം ഏഴ് ഹൃദയമാറ്റ ശസ്‌ത്രക്രിയകൾ...

കുഞ്ഞുമാലാഖയ്‌ക്ക് വിട; ആലിന്റെ മൃതദേഹം സംസ്‌കരിച്ചു

പത്തനംതിട്ട: അപകടത്തിൽ പരിക്കേറ്റ് ചികിൽസയിലിരിക്കെ മരിച്ച ആലിൻ ഷെറിൻ ഏബ്രഹാമിന്റെ (ഒമ്പത് മാസം) മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. വീട്ടിലെ പൊതുദർശനത്തിന് ശേഷം വിലാപയാത്രയായാണ് മൃതദേഹം നെടുങ്ങാടപ്പള്ളി സെന്റ് തോമസ് പള്ളിയിലേക്ക് കൊണ്ടുപോയത്. ഇവിടെ...

നോവായി ആലിൻ ഷെറിൻ; ഇന്ന് ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം

പത്തനംതിട്ട: അപകടത്തിൽ പരിക്കേറ്റ് ചികിൽസയിലിരിക്കെ മരിച്ച ആലിൻ ഷെറിൻ ഏബ്രഹാമിന്റെ (ഒമ്പത് മാസം) മൃതദേഹം ഇന്ന് ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിക്കും. സംസ്‌ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവാണ് ആലിൻ. വീട്ടിൽ പൊതുദർശനം...

ആലിൻ ഷെറിൻ നാല് കുരുന്നുകളിൽ ജീവിക്കും; മഹാദാനത്തിന് കുടുംബത്തിന് നന്ദി

പത്തനംതിട്ട: മലയാളക്കരയുടെ നോവായി മാറിയ ആലിൻ ഷെറിൻ എന്ന പത്തുമാസം പ്രായമുള്ള കുഞ്ഞ് ഇനി നാല് കുരുന്നുകളിൽ ജീവിക്കും. കുഞ്ഞിന്റെ വൃക്കകൾ പത്തുവയസുകാരി ശ്രേയയ്‌ക്ക് പുതുജീവനേകി. തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് ശസ്‌ത്രക്രിയ നടന്നത്....

തീരാനോവായി ആലിൻ ഷെറിൻ; അവയവങ്ങൾ റോഡ് മാർഗം തിരുവനന്തപുരത്തേക്ക്

കൊച്ചി: വാഹനാപകടത്തിൽ മസ്‌തിഷ്‌കമരണം സംഭവിച്ച പത്തുമാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാമിന്റെ അവയവങ്ങൾ ദാനം ചെയ്യും. തീരാവേദനയിലും കുടുംബം അവയവദാനത്തിന് സമ്മതം അറിയിക്കുകയായിരുന്നു. സംസ്‌ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി ആലിൻ...

ദാനം ചെയ്‌തത്‌ ആറ് അവയവങ്ങൾ; ഐസക്ക് ഇനി അവരിൽ ജീവിക്കും

തിരുവനന്തപുരം: കൊച്ചി ലിസി ആശുപത്രിയിലെ ഹൃദയമാറ്റ ശസ്‌ത്രക്രിയ ആദ്യഘട്ടം വിജയകരം. ഐസക്കിന്റെ ഹൃദയം അങ്കമാലി സ്വദേശി അജിനിൽ ഹൃദയമിടിച്ചു തുടങ്ങി. ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിലാണ് ശസ്‌ത്രക്രിയ നടക്കുന്നത്. വാഹനാപകടത്തെ തുടർന്ന് മസ്‌തിഷ്‌ക...

അവയവ ദാനത്തിന് മാതൃകയായി കോഴിക്കോട് ജില്ലാ പഞ്ചായത്ത്

കോഴിക്കോട്: അവയവദാനത്തിന് മാതൃകയായി കോഴിക്കോട് ജില്ലാ പഞ്ചായത്ത്. മരണശേഷം അവയവദാനം പ്രോൽസാഹിപ്പിക്കുന്നതിനുള്ള ജില്ലാ പഞ്ചായത്തിന്റെ സ്‌നേഹ സ്‌പർശം പദ്ധതിയായ 'ജീവൽദാന'ത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ പഞ്ചായത്ത് അംഗങ്ങളും ജീവനക്കാരും മരണാനന്തര അവയവ ദാനത്തിന്...
- Advertisement -