അവയവ ദാനത്തിന് മാതൃകയായി കോഴിക്കോട് ജില്ലാ പഞ്ചായത്ത്

By Trainee Reporter, Malabar News
kozhikode district panchayath new project
Ajwa Travels

കോഴിക്കോട്: അവയവദാനത്തിന് മാതൃകയായി കോഴിക്കോട് ജില്ലാ പഞ്ചായത്ത്. മരണശേഷം അവയവദാനം പ്രോൽസാഹിപ്പിക്കുന്നതിനുള്ള ജില്ലാ പഞ്ചായത്തിന്റെ സ്‌നേഹ സ്‌പർശം പദ്ധതിയായ ‘ജീവൽദാന’ത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ പഞ്ചായത്ത് അംഗങ്ങളും ജീവനക്കാരും മരണാനന്തര അവയവ ദാനത്തിന് സന്നദ്ധരായി സമ്മതപത്രം ഒപ്പിട്ട് നൽകും.

ഇന്ന് നടക്കുന്ന സൗജന്യ വൃക്ക മാറ്റ ശസ്‌ത്രക്രിയാ പദ്ധതിയായ സ്‌നേഹ സ്‌പർശം ജീവജ്യോതി’യുടെ ഉൽഘാടന ചടങ്ങിനിടയിൽ അവയവദാന സമ്മതപത്രം ജില്ലാ കളക്‌ടർ എൻ തേജ് ലോഹിത് റെഡ്‌ഡി മൃതസഞ്‌ജീവനി സംസ്‌ഥാന നോഡൽ ഓഫിസർക്ക് കൈമാറും. അന്ധത, ഗരുതരമായ വൃക്കരോഗം, ഹൃദ്രോഗം എന്നിവ കൊണ്ട് നിത്യദുരിതത്തിൽ ആയവർക്ക് പദ്ധതി കൈത്താങ്ങാകും.

Most Read: ദിലീപിന് മുൻ‌കൂർ ജാമ്യം അനുവദിച്ചു; പ്രോസിക്യൂഷന് തിരിച്ചടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE