Tag: Road Accident in Kerala
കോഴിക്കോട് പിക്കപ്പും കാറും കൂട്ടിയിടിച്ച് മൂന്നുമരണം; രണ്ടുപേർക്ക് പരിക്ക്
കോഴിക്കോട്: ദേശീയപാതയിൽ കുന്നമംഗലം പതിമംഗലം അങ്ങാടി മുറിയനാൽ പത്താംമൈലിൽ പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് മൂന്നുമരണം. പിക്കപ്പ് വാൻ ഡ്രൈവറും രണ്ട് യാത്രക്കാരുമാണ് മരിച്ചത്. ഇന്ന് പുലർച്ചെ രണ്ടുമണിയോടെയാണ് അപകടം. പിക്കപ്പ് വാനിന്റെ...
ശബരിമല തീർഥാടകരുടെ വാഹനം സ്‌കൂൾ ബസിലിടിച്ച് അപകടം; കുട്ടികൾക്ക് പരിക്ക്
കോട്ടയം: പൊൻകുന്നത്ത് സ്‌കൂൾ ബസും ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനവും കൂട്ടിയിടിച്ച് അപകടം. പാലാ-പൊൻകുന്നം റോഡിൽ ഒന്നാംമൈലിൽ വിദ്യാർഥിയെ കയറ്റാനായി നിർത്തിയിരുന്ന സ്‌കൂൾ ബസിന് പിന്നിൽ തീർഥാടകർ സഞ്ചരിച്ച വാഹനം ഇടിക്കുകയായിരുന്നു.
സ്‌കൂൾ ബസ്...
തൂമ്പാക്കുളത്ത് ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടം; ഡ്രൈവർക്ക് എതിരെ കേസ്
പത്തനംതിട്ട: കരിമാൻതോട് തൂമ്പാക്കുളത്ത് സ്‌കൂൾ വിദ്യാർഥികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ടുകുട്ടികൾ മരിച്ച സംഭവത്തിൽ ഡ്രൈവർക്ക് എതിരെ കേസ്. അമിതവേഗത, അലക്ഷ്യമായതും മനുഷ്യജീവന് ആപത്തുവരുത്തുന്ന രീതിയിലുള്ള ഡ്രൈവിങ് എന്നിവയ്‌ക്ക് എതിരെയുള്ള വകുപ്പുകളാണ്...
കരിമാൻതോട് ഓട്ടോ അപകടം; കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി, മരണം രണ്ടായി
കോന്നി: കരിമാൻതോട് തൂമ്പാക്കുളത്ത് സ്‌കൂൾ വിദ്യാർഥികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. തൈപ്പറമ്പിൽ മൻമദന്റെ മകൻ യദുകൃഷ്‌ണയുടെ (4) മൃതദേഹമാണ് മണിക്കൂറുകൾ നീണ്ട തിരച്ചിലിന് ഒടുവിൽ കണ്ടെത്തിയത്....
പാമ്പിനെ കണ്ട് ഓട്ടോ വെട്ടിച്ചു; താഴ്‌ചയിലേക്ക് മറിഞ്ഞ് മൂന്നാം ക്ളാസുകാരിക്ക് ദാരുണാന്ത്യം
കോന്നി: കരിമാൻതോട് തൂമ്പാക്കുളത്ത് സ്‌കൂൾ വിദ്യാർഥികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞ് മൂന്നാം ക്ളാസുകാരിക്ക് ദാരുണാന്ത്യം. കരിമാൻതോട് ശ്രീനാരായണ സ്‌കൂൾ വിദ്യാർഥിനി ആദിലക്ഷ്‍മിയാണ് (8) മരിച്ചത്. റോഡിൽ പാമ്പിനെ കണ്ട് വെട്ടിച്ചപ്പോൾ ഓട്ടോ തോട്ടിലേക്ക്...
മിനിവാൻ സ്‌കൂട്ടറിലിടിച്ച് കോളേജ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം
കോഴിക്കോട്: കുന്ദമംഗലം പതിമംഗലത്ത് മിനിവാൻ സ്‌കൂട്ടറിലിടിച്ച് കോളേജ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം. നരിക്കുനി ആരാമ്പ്രത്ത് താമസിക്കുന്ന ബാലുശ്ശേരി ഏകരൂർ സ്വദേശിനി വഫ ഫാത്തിമയാണ് (19) മരിച്ചത്. കുന്ദമംഗലം ഭാഗത്തേക്ക് വരികയായിരുന്ന വഫയുടെ സ്‌കൂട്ടറിലേക്ക് എതിർദിശയിൽ...
പാൽച്ചുരത്തിൽ ലോറി കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു
മാനന്തവാടി: പാൽച്ചുരത്തിൽ ലോറി കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു. ലോറി ഡ്രൈവർ തമിഴ്‌നാട് സ്വദേശി സെന്തിൽ കുമാർ (54) ആണ് മരിച്ചത്. സഹയാത്രികനായ സെന്തിൽ (44) നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കമ്പിയുടെ കേബിൾ...
കുറവിലങ്ങാട് ടൂറിസ്‌റ്റ് ബസ് മറിഞ്ഞ് ഒരു മരണം; 18 പേർക്ക് പരിക്ക്
കുറവിലങ്ങാട്: എംസി റോഡിൽ കുര്യനാട് ചീങ്കല്ലേൽ വളവ് ഭാഗത്ത് ടൂറിസ്‌റ്റ് ബസ് മറിഞ്ഞ് ഒരാൾ മരിച്ചു. 18 പേർക്ക് പരിക്കേറ്റു. കണ്ണൂർ ഇരിട്ടി സ്വദേശി സന്ധ്യയാണ് മരിച്ചത്. അപകട സമയത്ത് 49 പേരാണ്...





































