Tue, Feb 24, 2026
30 C
Dubai
Home Tags US President Donald Trump

Tag: US President Donald Trump

വിദേശ ധനസഹായം നിർത്തിവെക്കാൻ ട്രംപ്; ദശലക്ഷക്കണക്കിന് എയ്‌ഡ്‌സ്‌ രോഗികളുടെ മരണത്തിന് കാരണമായേക്കും

ന്യൂയോർക്ക്: വിദേശ ധനസഹായം നിർത്തിവെക്കാനുള്ള യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ തീരുമാനത്തിൽ കടുത്ത ആശങ്കയറിയിച്ച് ഐക്യരാഷ്‌ട്ര സംഘടന (യുഎൻ). ട്രംപിന്റെ തീരുമാനം ദശലക്ഷക്കണക്കിന് എയ്‌ഡ്‌സ്‌ രോഗികളുടെ മരണത്തിന് കാരണമായേക്കുമെന്ന് യുഎൻ മുന്നറിയിപ്പ് നൽകി....

മൂന്ന് ബന്ദികളെ കൂടി മോചിപ്പിച്ച് ഹമാസ്; ഗാസയിലെ സ്‌ഥിതിഗതികൾ രൂക്ഷം

ഗാസ: മൂന്ന് ബന്ദികളെ കൂടി മോചിപ്പിച്ച് ഹമാസ്. 2023 ഒക്‌ടോബർ ഏഴിന് ഹമാസ് ബന്ദികളാക്കിയ ഇസ്രയേൽ പൗരൻമാരായ യെയർ ഹോൺ, സാഗുയി ഡെക്കൽ-ചെൻ, സാഷ ട്രൗഫാനോവ് എന്നിവരെയാണ് ഗാസയിലെ ഖാൻ യൂനിസിൽ വെച്ച്...

119 ഇന്ത്യക്കാരെ യുഎസ് ഇന്നും നാളെയുമായി എത്തിക്കും; വിമാനം അമൃത്‌സറിൽ ഇറക്കുന്നതിനെതിരെ മൻ

ന്യൂഡെൽഹി: അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നതിന്റെ ഭാഗമായി യുഎസ് തിരിച്ചയക്കുന്ന 119 ഇന്ത്യക്കാരുമായുള്ള സൈനിക വിമാനങ്ങൾ ഇന്നും നാളെയുമായി ഇന്ത്യയിലെത്തും. പഞ്ചാബിലെ അമൃത്‌സറിലെ ഗുരു രാം ദാസ് അന്താരാഷ്‌ട്ര വിമാനത്താവളത്തിലാണ് സി- 17 സൈനിക...

ട്രാൻസ്‌ജെൻഡറുകളെ സൈന്യത്തിൽ ചേരാൻ അനുവദിക്കില്ല; ഔദ്യോഗിക പ്രഖ്യാപനം

വാഷിങ്ടൻ: ട്രാൻസ്‌ജെൻഡറുകളെ സൈന്യത്തിൽ ചേരാൻ അനുവദിക്കില്ലെന്ന് വ്യക്‌തമാക്കി യുഎസ് സൈന്യത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം. ട്രാൻസ്‌ജെൻഡർ കമ്യൂണിറ്റിയിൽ ഉൾപ്പെട്ടവരെ സൈന്യത്തിൽ നിന്ന് നീക്കം ചെയ്യാനുള്ള പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ ഉത്തരവിന് പിന്നാലെയാണ് സൈന്യത്തിന്റെ ഔദ്യോഗിക...

നിയമവിരുദ്ധ താമസം; യുഎസിലുള്ള ഏതൊരു ഇന്ത്യൻ പൗരനെയും തിരികെ സ്വീകരിക്കും- പ്രധാനമന്ത്രി

വാഷിങ്ടൻ: നിയമവിരുദ്ധമായി ഒരു രാജ്യത്ത് പ്രവേശിക്കുന്ന ആർക്കും അവിടെ താമസിക്കാൻ അവകാശമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അതിനാൽ, നിയമവിരുദ്ധമായി യുഎസിൽ താമസിക്കുന്ന ഏതൊരു ഇന്ത്യൻ പൗരനെയും തിരികെ സ്വീകരിക്കുമെന്നും പ്രധാനമന്ത്രി വ്യക്‌തമാക്കി. യുഎസ് പ്രസിഡണ്ട്...

ഇന്ത്യയുമായി ചരിത്രത്തിലെ ഏറ്റവും വലിയ വ്യാപാര ഇടനാഴി ആരംഭിക്കും; ട്രംപ്

വാഷിങ്ടൻ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെ നിർണായക പ്രഖ്യാപനങ്ങളുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഇന്ത്യയുമായി ചരിത്രത്തിലെ ഏറ്റവും വലിയ വ്യാപാര ഇടനാഴി ആരംഭിക്കുമെന്ന് ഡൊണാൾഡ് ട്രംപ് പറഞ്ഞു. സൈനിക...

‘എല്ലാ ബന്ദികളെയും മോചിപ്പിക്കണം, ഇല്ലെങ്കിൽ ഗാസയെ നരകമാക്കും; ശനിയാഴ്‌ചവരെ സമയം’

ജറുസലേം: ഹമാസ്- ഇസ്രയേൽ വെടിനിർത്തൽ കരാറിന്റെ ഭാവി അനിശ്‌ചിതത്വത്തിൽ. ഗാസയിൽ നിന്ന് എല്ലാ ബന്ദികളെയും മോചിപ്പിക്കാൻ യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് സമയപരിധി നിശ്‌ചയിച്ചു. ശനിയാഴ്‌ചവരെയാണ് സമയപരിധി. അല്ലാത്തപക്ഷം വീണ്ടും ആക്രമണം തുടങ്ങുമെന്നും...

യുഎസിൽ പ്‌ളാസ്‌റ്റിക് സ്‌ട്രോകൾക്കുള്ള വിലക്ക് നീക്കും; ഉത്തരവിൽ ഒപ്പുവെക്കാൻ ട്രംപ്

വാഷിങ്ടൻ: പരിസ്‌ഥിതി സൗഹൃദമായ പേപ്പർ സ്‌ട്രോകളെ വിമർശിച്ച് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ബൈഡൻ സർക്കാർ നിർബന്ധമാക്കിയ പേപ്പർ സ്‌ട്രോകൾ ഇനി വേണ്ടെന്നും പ്‌ളാസ്‌റ്റിക്കിലേക്ക് മടങ്ങണമെന്നും ട്രംപ് പറഞ്ഞു. രാജ്യത്ത് പ്‌ളാസ്‌റ്റിക് സ്‌ട്രോകൾക്കുള്ള വിലക്ക്...
- Advertisement -