Sun, Jan 25, 2026
24 C
Dubai
Home Tags Wayanad news

Tag: wayanad news

വയനാട്ടിൽ ആനക്കൊമ്പുമായി മൂന്ന് പേർ പിടിയിൽ

വയനാട്: ജില്ലയിൽ ബൈക്കിൽ കടത്തുകയായിരുന്ന ആനക്കൊമ്പുമായി മൂന്ന് പേർ പിടിയിൽ. അമ്പായത്തോട് സ്വദേശി മനു, കാര്യമ്പാടി സ്വദേശി അൻവർ, പള്ളിക്കോണം സ്വദേശി സുനിൽ എന്നിവരാണ് വിജിലൻസിന്റെ പിടിയിലായത്. ഇവർ സഞ്ചരിച്ച ബൈക്കും വിജിലൻസ്...

കാറിൽ നിന്ന് പണവും തേക്കിൻ സ്‌റ്റമ്പുകളും പിടികൂടി; വനംവകുപ്പ് ഉദ്യോഗസ്‌ഥന് സസ്‌പെൻഷൻ

മാനന്തവാടി: കാറിൽ നിന്ന് കൈക്കൂലിയായി വാങ്ങിച്ച പണവും തേക്കിൻ സ്‌റ്റമ്പുകളും പിടികൂടിയ സംഭവത്തിൽ വനംവകുപ്പ് ഉദ്യോഗസ്‌ഥന് സസ്‌പെൻഷൻ. മാനന്തവാടി സോഷ്യൽ ഫോറസ്ട്രി റേഞ്ച് ഓഫിസർ കെവി അനുരേഷിനെയാണ് വനംവകുപ്പ് സസ്‌പെൻഡ് ചെയ്‌തത്‌. കഴിഞ്ഞ...

സ്‌ത്രീത്വത്തെ അപമാനിച്ചു; എൻഡി അപ്പച്ചനെതിരെ പരാതിയുമായി യുവതി

മാനന്തവാടി: സ്‌ത്രീത്വത്തെ അപമാനിച്ചെന്ന് ആരോപിച്ച് വയനാട് ഡിസിസി പ്രസിഡണ്ട് എൻഡി അപ്പച്ചനെതിരെ പരാതിയുമായി യുവതി. വെള്ളമുണ്ട പാലിയാണ മാന്തട്ടിൽ വിജിതയാണ് പരാതിയുമായി രംഗത്തെത്തിയത്. തന്നെയും പട്ടികവർഗ വിഭാഗത്തെയും സ്‌ത്രീത്വത്തെയും അപമാനിച്ച എൻഡി അപ്പച്ചനെതിരെ...

കൃഷ്‌ണഗിരിയിൽ പരിശീലനം ആരംഭിച്ച് കേരള രഞ്‌ജി ടീം

വയനാട്: കേരള രഞ്‌ജി ക്രിക്കറ്റ് ടീം കൃഷ്‌ണഗിരി സ്‌റ്റേഡിയത്തിൽ പരിശീലനം തുടങ്ങി. മുൻ ഇന്ത്യൻ താരം ശ്രീശാന്ത് ഉൾപ്പടെയുള്ള താരങ്ങളാണ് ക്യാംപിലുള്ളത്. ഡിസംബർ 30ന് വയനാട്ടിലെത്തിയ ടീം ഏഴുവരെ ഇവിടെ പരിശീലനം തുടരും. മുൻപ്...

മാനന്തവാടി-ഇരിട്ടി-ബളാൽ റൂട്ടിലെ കെഎസ്ആർടിസി സർവീസ് ആരംഭിച്ചു

വയനാട്: കണ്ണൂർ, കാസർഗോഡ്, വയനാട് ജില്ലകളിലെ മലയോര മേഖലകളെ ബന്ധിപ്പിക്കുന്ന മാനന്തവാടി-ഇരിട്ടി-ചെറുപുഴ-ബളാൽ റൂട്ടിലെ കെഎസ്ആർടിസി ലിമിറ്റഡ് സ്‌റ്റോപ് ബസ് വീണ്ടും സർവീസ് തുടങ്ങി. ഇരിട്ടി ഭാഗത്തു നിന്ന് ആലക്കോട്, ചിറ്റാരിക്കാൽ, വെള്ളരിക്കുണ്ട് ഭാഗത്തേക്കുള്ള...

ഒമൈക്രോൺ; ജില്ലയിൽ ആശങ്കപെടേണ്ട കാര്യമില്ലെന്ന് ആരോഗ്യവകുപ്പ്

വയനാട്: ഒമൈക്രോൺ വകഭേദം സ്‌ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലയിൽ ആശങ്കപെടേണ്ട കാര്യമില്ലെന്ന് ആരോഗ്യവകുപ്പ്. ജില്ലയിൽ കോവിഡ് പ്രതിരോധ നടപടികൾ ഊർജിതമാക്കിയിട്ടുണ്ട്. വാക്‌സിനേഷൻ അടക്കമുള്ള നടപടികൾ വേഗത്തിലാക്കാനും ജില്ലാ ആരോഗ്യവിഭാഗം നിർദ്ദേശം നൽകിയിട്ടുണ്ട്. വയനാട്ടിൽ ആദ്യമായാണ്...

ആലത്തൂർ എസ്‌റ്റേറ്റ് നടത്തിപ്പ്; നടപടികൾ ഊർജിതമാക്കി വകുപ്പുകൾ

വയനാട്: കാട്ടിക്കുളം ആലത്തൂർ എസ്‌റ്റേറ്റിന്റെ നടത്തിപ്പിനായി നിയമിച്ച മാനേജർ മാനന്തവാടി ഭൂരേഖാ തഹസിൽദാർ എംജെ അഗസ്‌റ്റ്യന്റെ നേതൃത്വത്തിൽ റവന്യൂ, തൊഴിൽ വകുപ്പുകൾ നടപടി ഊർജിതമാക്കി. വകുപ്പ് ഉദ്യോഗസ്‌ഥരുടെ നേതൃത്വത്തിൽ എസ്‌റ്റേറ്റിൽ കണക്കെടുപ്പ് ആരംഭിച്ചു....

വന്യമൃഗശല്യം; അതിർത്തിയിൽ കർണാടക മാതൃക തൂക്കുവേലി സ്‌ഥാപിക്കും

വയനാട്: മുള്ളൻകൊല്ലി, പുൽപ്പള്ളി പഞ്ചായത്തുകളുടെ വനാതിർത്തികളിൽ തൂക്കുവേലി സ്‌ഥാപിക്കും. കർണാടക മാതൃകയിലുള്ള തൂക്കുവേലി ആദ്യഘട്ടത്തിൽ വന്യമൃഗ ശല്യം രൂക്ഷമായ കർണാടക വനാതിർത്തിയിലാണ് സ്‌ഥാപിക്കുകയെന്ന് ഐസി ബാലകൃഷ്‌ണൻ എംഎൽഎ പറഞ്ഞു. എംഎൽഎ ഫണ്ടിൽ നിന്ന്...
- Advertisement -