മലപ്പുറം: തലപ്പാറയിൽ കാറിടിച്ച് തോട്ടിൽ വീണ സ്കൂട്ടർ യാത്രക്കാരന്റെ മൃതദേഹം ലഭിച്ചു. കിഴക്കൻ തോട്ടിൽ മുട്ടിച്ചിറ ചോനാരി കടവിൽ നിന്ന് 100 മീറ്റർ താഴ്ഭാഗത്ത് നിന്നാണ് മൃതദേഹം ലഭിച്ചത്. വലിയപറമ്പ് സ്വദേശി ചാന്ത് അഹമ്മദ് കോയ ഹാജിയുടെ മകൻ ഹാശിർ (23) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് 6.35നായിരുന്നു അപകടം.
അഗ്നിശമന സേന, എൻഡിആർഎഫ്, വിവിധ സന്നദ്ധ സംഘടനകൾ, നാട്ടുകാർ എന്നിവരുടെ ദിവസമായി തിരച്ചിൽ നടത്തിയിരുന്നു. ഇന്ന് രാവിലെയാണ് മൃതദേഹം ലഭിച്ചത്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് വലിയ പറമ്പ് പള്ളിയിൽ ഖബറടക്കും. മാതാവ്: ശരീഫ. സഹോദരങ്ങൾ: അബ്ദുറഹ്മാൻ, ആശിഫ.
Most Read| ജീവന്റെ സാന്നിധ്യം, ഒരുലക്ഷത്തിലധികം വർഷം പഴക്കം; സമുദ്രത്തിനടിയിൽ നിഗൂഢ നഗരം!