ന്യൂഡെൽഹി: ഇന്ത്യയിലെ അഫ്‌ഗാൻ എംബസിയുടെ നിയന്ത്രണം കൈമാറണമെന്ന് താലിബാൻ. അഫ്‌ഗാനിൽ താലിബാൻ അധികാരം തിരികെ പിടിക്കുന്നതിന് മുമ്പുള്ള ഉദ്യോഗസ്‌ഥരാണ് ഇപ്പോൾ എംബസിയിലുള്ളത്. പഴയ ഭരണകൂടത്തെയാണ് ഇന്ത്യ അംഗീകരിച്ചിരിക്കുന്നതും.
താലിബാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖി വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി നടത്തിയ കൂടിക്കാഴ്‌ചയിലാണ് ഈ ആവശ്യം മുന്നോട്ടുവെച്ചത്. ഇസ്‌ലാമിക് റിപ്പബ്ളിക് ഓഫ് അഫ്‌ഗാനിസ്‌ഥാൻ എന്നാണ് അഫ്‌ഗാൻ എംബസിക്ക് മുന്നിൽ എഴുതിയിരിക്കുന്നത്. താലിബാൻ വന്നശേഷം എമിറേറ്റ് ഓഫ് അഫ്‌ഗാൻ എന്ന് പേരുമാറ്റിയിരുന്നു.
പഴയ ഭരണകൂടത്തിന്റെ പതാകയാണ് ഇപ്പോഴും എംബസിയിലുള്ളത്. എംബസിലുണ്ടായിരുന്ന പല ഉദ്യോഗസ്‌ഥരും താലിബാൻ വന്നശേഷം എമിറേറ്റ് ഓഫ് അഫ്‌ഗാൻ എന്ന് പേരുമാറ്റിയിരുന്നു. പഴയ ഭരണകൂടത്തിന്റെ പതാകയാണ് ഇപ്പോഴും എംബസിയിലുള്ളത്. എംബസിയിൽ ഉണ്ടായിരുന്ന പല ഉദ്യോഗസ്‌ഥരും താലിബാൻ അധികാരത്തിലെത്തിയതോടെ മറ്റ് രാജ്യങ്ങളിൽ അഭയം തേടിയിട്ടുണ്ട്.
ഇന്നലെ മുത്തഖി എംബസിയിൽ വാർത്താ സമ്മേളനം നടത്തിയിരുന്നു. ഉദ്യോഗസ്‌ഥർ വിട്ടുനിന്നു. താലിബാന് ഇന്ത്യ ഇതുവരെ എംബസിയിൽ നിയന്ത്രണം നൽകിയിട്ടില്ല. ബന്ധം മെച്ചപ്പെട്ട സാഹചര്യത്തിൽ ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ നിലപാട് എടുക്കും. അഫ്‌ഗാനിസ്‌ഥാനിലെ ഇന്ത്യൻ മിഷൻ എംബസിയായി ഉയർത്താൻ ഇന്നലെ നടന്ന ചർച്ചയിൽ തീരുമാനിച്ചിരുന്നു.
വിദേശകാര്യ മന്ത്രി എസ്. ജയശങ്കറാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. അഫ്‌ഗാനിൽ ഇന്ത്യയുടെ പിന്തുണയോടെ നടത്തിയിരുന്ന വികസന പദ്ധതികൾ പുനരാരംഭിക്കും. പഹൽഗാം ഭീകരാക്രമണത്തിന് ശേഷം അഫ്‌ഗാനിസ്‌ഥാൻ നൽകിയ പിന്തുണയെ കുറിച്ച് ആമുഖ പ്രസംഗത്തിൽ ജയശങ്കർ പ്രത്യേകം പരാമർശിച്ചു. അതിർത്തി കടന്നുള്ള ഭീകരതയെ ചെറുക്കൻ ഇന്ത്യയും അഫ്‌ഗാനും ഒരുമിച്ച് പ്രവർത്തിക്കണമെന്നും ജയശങ്കർ പറഞ്ഞു.
Most Read| ഇസ്രയേൽ-ഹമാസ് കരാർ ഒപ്പിടൽ നാളെ ഈജിപ്‌തിൽ; ട്രംപ് എത്തും