ചെന്നൈ: തമിഴ്‌നാട്ടിൽ ബിഎസ്‌പി സംസ്‌ഥാന പ്രസിഡണ്ട് കെ ആംസ്‌ട്രോങ്ങിനെ വെട്ടിക്കൊലപ്പെടുത്തി. ചെന്നൈ പെരമ്പൂരിന് സമീപം ഇന്ന് വൈകിട്ട് ഏഴരയോടെ ആയിരുന്നു സംഭവം. ഇരുചക്ര വാഹനങ്ങളിലായി എത്തിയ ആറംഗ സംഘമാണ് ആംസ്‌ട്രോങ്ങിനെ ആക്രമിച്ചു കൊലപ്പെടുത്തിയത്. വടിവാൾ ഉപയോഗിച്ചായിരുന്നു ആക്രമണം.
ഗുരുതരമായി പരിക്കേറ്റ ആംസ്‌ട്രോങ്ങിനെ തൗസണ്ട് ലൈറ്റ്‌സിലെ അപ്പോളോ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചുവെന്നും പ്രതികൾക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. 2012ൽ അംബേദ്‌കർ ലോ കോളേജിലെ വിദ്യാർഥി സംഘർഷവുമായി ബന്ധപ്പെട്ട് ആംസ്‌ട്രോങ്ങിനെ പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു.
Most Read| വിശ്രമജീവിതം നീന്തിത്തുടിച്ച്, 74ആം വയസിൽ രാജ്യാന്തര നേട്ടവുമായി മലയാളി