തമിഴിലെ ആദ്യ ലൂപ് സിനിമയായ ‘ജാങ്കോ’യുടെ ട്രെയ്‌ലര്‍ പുറത്തുവിട്ട് അണിയറ പ്രവർത്തകർ. സതീഷ് കുമാര്‍ പ്രധാന കഥാപാത്രമായി എത്തുന്ന ‘ജാങ്കോ’ സയന്‍സ് ഫിക്ഷന്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ത്രില്ലര്‍ ചിത്രമാണ്.
മനോ കാര്‍ത്തികേയൻ സംവിധാനം ചെയ്യുന്ന ചിത്രം തിരുകുമാരന്‍ എന്റര്‍ടെയ്ന്‍മെൻസിന്റെ ബാനറില്‍ സിവി കുമാറാണ് നിര്‍മിക്കുന്നത്. മൃണാലിനി രവി നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ മലയാള നടന്‍ ഹരീഷ് പേരടിയും പ്രധാന വേഷത്തിലുണ്ട്.
അനിത സമ്പത്, വേലു പ്രഭാകരന്‍, കരുണാകരന്‍, രമേശ് തിലക്, ഡാനിയേല്‍ ആനി പോപ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.
കാര്‍ത്തിക് കെ തില്ല ഛായാഗ്രഹണവും ധനപാല്‍ എഡിറ്റിങ്ങും നിർവഹിക്കുന്നു. ചിത്രത്തിന് ഈണം പകരുന്നത് നിവാസ് കെ പ്രസന്നയാണ്.
Most Read: നാവിൽ ‘കൊതിയൂറും’ പട്ടുസാരികൾ, ആഭരണങ്ങൾ… ഇത് തൻവി സ്‌റ്റൈൽ







































