മലപ്പുറം: വളാഞ്ചേരിയിൽ ഭിന്നശേഷിക്കാരിയായ വിദ്യാർഥിനിയെ അധ്യാപിക പൊള്ളലേൽപ്പിച്ചെന്ന പരാതിയിൽ കേസ്. എടയൂർ പൂക്കാട്ടിരി സ്വദേശിയായ 24-കാരിയെ പൊള്ളലേൽപ്പിച്ചെന്ന് ആരോപിച്ച് മാതാവാണ് വളാഞ്ചേരി പോലീസിൽ പരാതി നൽകിയത്.
ഇരിമ്പിളിയം വലിയകുന്നിൽ ഭിന്നശേഷി വിദ്യാർഥികളുടെ രക്ഷിതാക്കളുടെ കൂട്ടായ്മ നടത്തുന്ന സ്ഥാപനത്തിലെ അധ്യാപികയ്ക്കെതിരെയാണ് പരാതി. തിളച്ച വെള്ളം കയ്യിലൊഴിച്ചെന്നാണ് പരാതിയിൽ പറയുന്നത്. വിദ്യാർഥിനി വീട്ടിലെത്തിയപ്പോഴാണ് മാതാവിനോട് ഇക്കാര്യം പറഞ്ഞത്. സംഭവം അന്വേഷിച്ചപ്പോൾ സ്ഥാപന അധികൃതർ നിഷേധിച്ചുവെന്നും മാതാവ് പറഞ്ഞു. ഓട്ടോയിൽ പോയപ്പോൾ പൊള്ളിയതാകാമെന്നാണ് അധികൃതരുടെ ഭാഷ്യം.
Most Read| ബ്രിട്ടനിലെ ആദ്യ മലയാളി വനിതാ ‘കമേഴ്സ്യൽ പൈലറ്റ്’; നേട്ടം കൈവരിച്ച് സാന്ദ്ര ജെൻസൺ







































