ശ്രീനഗർ: ജമ്മു കശ്‌മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ കരസേനാ ജവാന് വീരമൃത്യു. കുൽഗാം ജില്ലയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. മോഡർഗാം ഗ്രാമത്തിൽ സൈന്യം പരിശോധന നടത്തുന്നതിനിടെ ഭീകരർ വെടിയുതിർക്കുക ആയിരുന്നു. മൂന്ന് ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്നാണ് വിവരം. പ്രദേശത്ത് സൈന്യം തിരച്ചിൽ തുടരുകയാണ്.
Most Read| നീറ്റ് യുജി പ്രവേശനത്തിനുള്ള കൗൺസലിങ് മാറ്റിവെച്ചു; പുതുക്കിയ തീയതി പിന്നീട്