ശ്രീനഗർ: ജമ്മു കശ്‌മീരിലെ കത്വ ജില്ലയിലുണ്ടായ ഭീകരാക്രമണത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. സൈനികർക്ക് നേരെ ആക്രമണം നടന്ന ദിവസം മേഖലയിലെത്തിയ ഭീകരർ തോക്കിൻ മുനയിൽ പ്രദേശവാസികളെ ഭീഷണിപ്പെടുത്തിയതായാണ് വിവരം. ഭക്ഷണം തയ്യാറാക്കി നൽകാൻ ഭീകരർ ഇവരോട് നിർദ്ദേശിച്ചു.
ആക്രമണ സമയത്ത് ഭീകരർ ബോഡി ക്യാമറകൾ ധരിച്ചതായും സൈനികരുടെ ആയുധങ്ങൾ തട്ടിയെടുക്കാൻ ശ്രമിച്ചതായും റിപ്പോർട്ടുണ്ട്. പക്ഷേ, സൈനികർ ഇവരെ ധീരമായി നേരിട്ടു. കത്വ ജില്ലയിലെ ബദ്‌നോട്ടയ്‌ക്ക് സമീപം മച്ചേദി ഗ്രാമത്തിൽ തിങ്കളാഴ്‌ച ഉച്ചയ്‌ക്ക് സൈന്യത്തിന്റെ പട്രോളിങ് വാഹനവ്യൂഹത്തിന് നേരെ ഭീകരർ നടത്തിയ ആക്രമണത്തിൽ അഞ്ചു സൈനികർ വീരമൃത്യു വരിക്കുകയും ആറുപേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.
സൈനികരുടെ വാഹനവ്യൂഹത്തിന് നേരെ ഗ്രനേഡ് എറിഞ്ഞശേഷം ഭീകരർ വെടിയുതിർക്കുകയായിരുന്നു. ഏറ്റുമുട്ടലിൽ ആദ്യം നാല് സൈനികർ വീരമൃത്യു വരിച്ചു. പരിക്കേറ്റ ഒരു സൈനികൻ രാത്രിയോടെ മരണപ്പെട്ടു. സൈന്യം തിരിച്ചടിച്ചതോടെ ഭീകരർ വനത്തിനുള്ളിൽ മറഞ്ഞു. പ്രതിരോധിച്ച ഇന്ത്യൻ സൈന്യം ആറ് ഭീകരരെ വധിച്ചു.
Most Read| വിശ്രമജീവിതം നീന്തിത്തുടിച്ച്, 74ആം വയസിൽ രാജ്യാന്തര നേട്ടവുമായി മലയാളി