ശ്രീനഗര്‍: ജമ്മു കശ്‌മീരിലെ ശ്രീനഗറില്‍ ഭീകരാക്രമണം. നട്ടിപോര മേഖലയിലാണ് വെടിവെപ്പ് നടന്നത്. വെടിവെപ്പില്‍ ഒരു പോലീസ് ഉദ്യോഗസ്‌ഥന്‍ കൊല്ലപ്പെട്ടു. പിഡിപി നേതാവ് പര്‍വേസ് ഭട്ടിന്റെ സുരക്ഷാ സേനയില്‍ അംഗമായിരുന്ന മന്‍സൂര്‍ അഹമ്മദ് എന്ന ഉദ്യോഗസ്‌ഥനാണ് കൊല്ലപ്പെട്ടത്.
പര്‍വേസ് ഭട്ടിന്റെ വീടിനരികെയാണ് ആക്രമണം നടന്നത്. വെടിവെപ്പില്‍ പരിക്കേറ്റ മന്‍സൂര്‍ അഹമ്മദിനെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ ചികില്‍സക്കായി എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്ന് ജമ്മു കശ്‌മീര്‍ പോലീസ് അറിയിച്ചു. പര്‍വേസ് ഭട്ടും കുടുംബവും ആക്രമണ സമയത്ത് വീട്ടില്‍ ഉണ്ടായിരുന്നതിനെ സംബന്ധിച്ച് വിവരം പുറത്തുവന്നിട്ടില്ല. ആക്രമണവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്ന് പോലീസ് അറിയിച്ചു.
Read Also: സൗജന്യ വാക്‌സിൻ വിവാദം; തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് ഇന്നറിയാം