ശ്രീനഗർ: ജമ്മു കശ്‌മീരിൽ ഇന്നലെയുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് വിഘടനവാദ ഗ്രൂപ്പായ കശ്‌മീർ ടൈഗേഴ്‌സ്. ഭീകര സംഘടനയായ ജയ്ഷാ മുഹമ്മദിന്റെ ഉപ ഗ്രൂപ്പാണ് കശ്‌മീർ ടൈഗേഴ്‌സ്.
ശ്രീനഗറിലെ സേവാഭവനിൽ പോലീസ് ക്യാംപിന് നേരെയായിരുന്നു ഭീകരാക്രമണം ഉണ്ടായത്. ആക്രമണത്തിൽ 3 പോലീസ് ഉദ്യോഗസ്‌ഥർ വീരമൃത്യു വരിക്കുകയും 14 പേർക്ക് ഗുതുതരമായി പരുക്കേൽക്കുകയും ചെയ്‌തു.
അതേസമയം ഭീകരാക്രമണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി റിപ്പോർട് തേടിയിട്ടുണ്ട്.
ഇന്നലെ വൈകുന്നേരം ശ്രീനഗറിലെ പാന്ത ചൗക്കിൽ പോലീസ് ക്യാംപിന് സമീപം രണ്ട് തീവ്രവാദികൾ പോലീസ് ബസ് ആക്രമിക്കുക ആയിരുന്നു. അതീവ സുരക്ഷാ മേഖലയിൽ വച്ച് ഭീകരർ പോലീസ് ഉദ്യോഗസ്‌ഥർക്ക് നേരെ തുരുതുരാ വെടിയുതിർത്തു. പരിക്കേറ്റ എല്ലാവരും വിവിധ ആശുപത്രികളിൽ ചികിൽസയിലാണ്.
Most Read: കോവിഡ് പ്രതിസന്ധി മറികടക്കാൻ ഗോവ; തിരിച്ചുവരവിന്റെ പാതയിൽ ടൂറിസം മേഖല








































