തമിഴ് സൂപ്പർതാരം വിജയ്‌യുടെ കരിയറിലെ 65ആം ചിത്രം പ്രഖ്യാപിച്ചു. സൺ പിക്‌ചേഴ്‌സ് നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നെൽസൺ ദിലീപ് കുമാറാണ്. ശിവകാർത്തികേയൻ നായകനായി എത്തിയ ‘ഡോക്‌ടർ’ ആണ് നെൽസൺ സംവിധാനം ചെയ്‌ത അവസാന ചിത്രം. ‘ദളപതി 65’ എന്ന കോഡിലാണ് പുതിയ ചിത്രം അറിയപ്പെടുന്നത്. ഇളയ ദളപതിയുടെ 65ആം ചിത്രമാണിത്. അനിരുദ്ധ് രവിചന്ദ്രനാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം ഒരുക്കുന്നത്.
ചിത്രത്തിൽ നായികയായി ബോളിവുഡ് താരം ദീപിക പദുക്കോൺ എത്തുമെന്നാണ് റിപ്പോർട്ടുകൾ. വില്ലനായി ജോൺ എബ്രഹാം എത്തുമെന്നും സൂചനകളുണ്ട്. ലോകേഷ് കനകരാജ് സംവിധാനം ചെയ്‌ത ‘മാസ്‌റ്റർ’ ആണ് റിലീസിനൊരുങ്ങുന്ന വിജയ് ചിത്രം.
വിജയ് സേതുപതിയും ഇളയ ദളപതിയും ഒന്നിക്കുന്ന ആദ്യ ചിത്രമാണ് മാസ്‌റ്റർ. രവിചന്ദർ ശന്തനു, ഭാഗ്യരാജ്, മാളവിക മോഹനൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.
Read also: ഏകദിന റാങ്കിങ്ങിൽ ഒന്നാം സ്‌ഥാനം നിലനിർത്തി കോഹ്‌ലി; രോഹിത് രണ്ടാമത്







































