ഏകദിന റാങ്കിങ്ങിൽ ഒന്നാം സ്‌ഥാനം നിലനിർത്തി കോഹ്‌ലി; രോഹിത് രണ്ടാമത്

By Trainee Reporter, Malabar News
Ajwa Travels

ദുബായ്: ഐസിസി ഏകദിന ബാറ്റ്‌സ്‌മാൻമാരുടെ റാങ്കിങ്ങിൽ ഒന്നാം സ്‌ഥാനം നിലനിർത്തി ഈ വർഷം അവസാനിപ്പിച്ച് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി. ഓസ്‌ട്രേലിയക്കെതിരെ നടന്ന ഏകദിന പരമ്പരയിൽ നേടിയ അർധ സെഞ്ചുറികളോടെ 870 പോയന്റുകളുമായാണ് കോഹ്‌ലി ഒന്നാം സ്‌ഥാനം നിലനിർത്തിയത്.

പരിക്ക് കാരണം ഓസ്ട്രേലിയൻ പരമ്പരയിൽ നിന്നും വിട്ടുനിന്ന രോഹിത് ശർമയാണ് റാങ്കിങ്ങിൽ രണ്ടാം സ്‌ഥാനത്ത്‌. 842 പോയന്റുകളാണ് രോഹിത് ശർമക്കുള്ളത്. ബാബർ അസം (837), റോസ് ടെയ്‌ലർ (818), ആരോൺ ഫിഞ്ച് (791) എന്നിവരാണ് റാങ്കിങ്ങിൽ പിന്നീടുള്ളത്. കോഹ്‌ലിയും രോഹിത്തും ഒഴികെ മറ്റു ഇന്ത്യൻ കളിക്കാരൊന്നും തന്നെ ആദ്യ പത്തിൽ ഇടം നേടിയിട്ടില്ല.

ബൗളർമാരുടെ റാങ്കിങ്ങിൽ 772 പോയന്റോടെ ന്യൂസിലൻഡ് താരം ട്രെൻഡ്‌ ബോൾട്ട് ഒന്നാമതെത്തി. 701 പോയന്റുമായി അഫ്‌ഗാനിസ്‌ഥാൻ താരം മുജീബ് റഹ്‌മാനാണ് രണ്ടാമത്. ജസ്‌പ്രീത് ബുംറ മൂന്നാം സ്‌ഥാനത്തേക്ക്‌ ഇറങ്ങി.

അതേസമയം ഓസീസിനെതിരായ ഏകദിന പരമ്പരയിൽ മികച്ച പ്രകടനം കാഴ്‌ച വെച്ച ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ 553 പോയന്റുകളുമായി 49ആം സ്‌ഥാനം ഉറപ്പിച്ചു. കരിയറിൽ ആദ്യമായാണ് പാണ്ഡ്യ ആദ്യ 50നുള്ളിൽ ഇടം നേടുന്നത്.

Read also: ‘ഇന്നു മുതല്‍’ സിജു വില്‍സണ്‍; പോസ്‌റ്റര്‍ പുറത്തുവിട്ട് മഞ്‌ജു വാര്യര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE