കോഴിക്കോട്: താമരശ്ശേരിചുരത്തിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. ബസ് യാത്രക്കാരായ 35 പേർക്ക് പരിക്കേറ്റു. ചുരത്തിലെ ആറാം വളവിൽ വെച്ച് ഇന്ന് രാവിലെ ഏഴരയോടെയാണ് അപകടം ഉണ്ടായത്. ചുരം ഇറങ്ങിവന്ന ബസും എതിർവശത്ത് നിന്ന് വന്ന കണ്ടെയ്‌നർ ലോറിയുമാണ് കൂട്ടിയിടിച്ചത്.
പരിക്കേറ്റവരിൽ രണ്ടുപേരെ കോഴിക്കോട് മെഡിക്കൽ കോളേജിലും മറ്റുള്ളവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ചുരത്തിൽ ഒറ്റവരിയിലൂടെ മാത്രം ഗതാഗതം സാധ്യമായതിനാൽ രാവിലെ നേരിയ ഗതാഗതതടസം അനുഭവപ്പെട്ടു. ക്രെയിൻ ഉപയോഗിച്ച് വാഹനം നീക്കുന്നതിനാൽ ചുരത്തിൽ ഗതാഗത തടസം നീളാൻ സാധ്യതയുണ്ട്.
Most Read| എട്ടുമാസത്തെ ചികിൽസ; അർബുദത്തെ തോൽപ്പിച്ചു, പിന്നാലെ പിഎച്ച്ഡി നേടി സൂര്യകല




































