കൊച്ചി: നിയമ നടപടികൾക്കൊടുവിൽ പ്രദർശനാനുമതി ലഭിച്ച ‘ദ കേരള സ്‌റ്റോറി 2 ഗോസ് ബിയോണ്ട്’ സിനിമ കാണാൻ കേരളത്തിൽ ആളില്ല. ആദ്യദിനമായ ഇന്ന് ബുക്കിങ് കണക്ക് വളരെ കുറവാണ്. സംസ്‌ഥാനത്ത് ആകെ 38 തിയേറ്ററുകളിലാണ് സിനിമ പ്രദർശിപ്പിക്കുന്നത്.
ചിത്രം വിതരണത്തിന് എത്തിച്ച എപി ഇന്റർനാഷനലിന്റെ കണക്കുകൾ പ്രകാരം തെക്കൻ കേരളത്തിൽ ഒമ്പത് തിയേറ്ററുകളിലാണ് ചിത്രം പ്രദർശനത്തിന് എത്തിയത്. എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലായി 14 ഇടത്തും, മലബാറിൽ 15 തിയേറ്ററുകളിലുമാണ് ചിത്രമെത്തിയത്. ഇതിൽ തന്നെ പലയിടങ്ങളിലും ആളുകൾ ഇല്ലാത്തതിനാൽ പ്രദർശനം റദ്ദാക്കിയതായും വിവരം പുറത്തുവരുന്നുണ്ട്.
കോഴിക്കോട് റീഗൽ തിയേറ്ററിൽ ബുക്ക് ചെയ്‌തത് രണ്ടുപേർ മാത്രമാണ്. ഇതോടെ ഷോ ക്യാൻസൽ ചെയ്‌തു. പ്രധാന മൾട്ടിപ്ളക്‌സ് ശൃംഖലകളിലാണ് ചിത്രം കൂടുതലായും കേരളത്തിൽ പ്രദര്ശനത്തിനുള്ളത്. വരും മണിക്കൂറുകളിൽ സിനിമയുടെ പ്രതികരണങ്ങൾ അറിഞ്ഞുതുടങ്ങും. കോടതിയുടെ അനുമതി ലഭിച്ച വെള്ളിയാഴ്‌ച തന്നെ റിലീസ് ചെയ്‌ത ചിത്രത്തിന് പൊതുവെ തണുത്ത പ്രതികരണമാണ് കേരളത്തിൽ ലഭിക്കുന്നത്.
‘ദ കേരള സ്‌റ്റോറി 2’ സിനിമയുടെ റിലീസ് 15 ദിവസത്തേക്ക് തടഞ്ഞ ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവാണ് ഡിവിഷൻ ബെഞ്ച് സ്‌റ്റേ ചെയ്‌തത്. നിർമാതാക്കളുടെ അപ്പീലിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സിനിമയ്‌ക്ക് പ്രദർശനാനുമതി നൽകിയത്.
Most Read| 5000 വർഷത്തിലേറെ പ്രായം, നാല് മീറ്ററിലധികം തടി; ഇതാണ് ‘മുതുമുത്തച്ഛൻ’ മരം





































