മുംബൈ: ദുർബലാവസ്‌ഥ മാറാതെ ഓഹരി വിപണി. ഉപഭോക്‌തൃ-മൊത്തവില സൂചികകൾ തുടർച്ചയായ മാസങ്ങളിൽ ഉയർന്നത് വിപണിയിൽ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. യുഎസ് ഫെഡ് റിസർവിന്റെ തീരുമാനം വൈകീട്ട് പുറത്തു വരാനിരിക്കുന്ന സാഹചര്യത്തിൽ നിക്ഷേപകർ കരുതലോടെയാണ് നിങ്ങുന്നത്. ഫെഡ് റിസർവിനെക്കൂടാതെ നാല് പ്രധാനരാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളുടെ യോഗവും ഈയാഴ്‌ച നടക്കുന്നുണ്ട്.
ആഗോളതലത്തിൽ തന്നെ വിലക്കയറ്റം രൂക്ഷമായതിനാൽ നിരക്ക് ഉയർത്തുന്നത് ഉൾപ്പടെയുള്ളവ വിവിധ സർക്കാരുകൾ പരിഗണിക്കുന്നതായാണ് റിപ്പോർട്ടുകൾ. ഈ സാഹചര്യത്തിൽ വിപണിയുടെ മന്ദത തുടരാനാണ് സാധ്യത. രാവിലെ തന്നെ സെൻസെക്‌സ് 121 പോയിന്റ് നഷ്‌ടത്തിൽ 57,9994ലിലും നിഫ്റ്റി 35 പോയിന്റ് താഴ്ന്ന് 17,289ലുമാണ് വ്യാപാരം നടത്തുന്നത്.
ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‍സി, ഹിന്ദുസ്‌ഥാൻ യുണിലിവർ, നെസ്‌ലെ, എച്ച്സിഎൽ ടെക്, ബജാജ് ഫിനാൻസ്, ടിസിഎസ്, ഇൻഫോസിസ്, ടെക്‌മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് നഷ്‌ടത്തിൽ. ഐടിസി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, പവർഗ്രിഡ്, ആക്‌സിസ് ബാങ്ക്, എൻടിപിസി, എച്ച്ഡിഎഫ്‍സി ബാങ്ക്, എസ്ബിഐ, റിലയൻസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ് നിലവിൽ മുന്നോട്ട് പോകുന്നത്.
Read Also: മൂന്ന് വര്‍ഷത്തിനിടെ കേരളത്തിൽ 55 യുഎപിഎ കേസുകൾ; കേന്ദ്രം






































