ന്യൂഡെൽഹി: ദേശീയ ചലച്ചിത്ര പുരസ്‌കാര നിർണയ നടപടി ക്രമങ്ങൾ ഉടൻ ആരംഭിക്കുമെന്ന് റിപ്പോർട്ട്. ഈയാഴ്‌ച തന്നെ ഇതുമായി ബന്ധപ്പെട്ടുള്ള നടപടികൾ ആരംഭിക്കും. നേരത്തെ നവംബർ 19ന് പുരസ്‌കാര നിർണയ നടപടികൾ തുടങ്ങാനായിരുന്നു തീരുമാനിച്ചത്. എന്നാൽ പിന്നീട് നീട്ടുകയായിരുന്നു. ഇനിയും വൈകിക്കേണ്ടെന്ന മന്ത്രാലയത്തിന്റെ വിലയിരുത്തലിന്റെ അടിസ്‌ഥാനത്തിലാണ് നടപടി.
ആദ്യഘട്ടത്തിൽ ജൂറി അംഗങ്ങൾ പ്രാദേശിക സിനിമകൾ കണ്ടുതുടങ്ങും. മലയാളത്തിൽ നിന്നും 65 ചിത്രങ്ങളാണ് മൽസരത്തിന് തിരഞ്ഞെടുത്തത്. വിനോദ് മങ്കര ഉൾപ്പെടുന്ന ജൂറിയാണ് മലയാളം, തമിഴ് സിനിമകളുടെ തിരഞ്ഞെടുപ്പ് നടത്തുന്നത്.
എന്നാൽ അന്തിമ ജൂറിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. വരുന്ന ദിവസങ്ങളിൽ തന്നെ പ്രദർശനം ആരംഭിക്കും. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടാവും നടപടി. സിനിമകൾ പൂർണമായും കണ്ടുതീർക്കാൻ കുറഞ്ഞത് 40 ദിവസമെങ്കിലും വേണ്ടിവരുമെന്നാണ് കണക്കുകൂട്ടുന്നത്. അതിനാൽ പ്രഖ്യാപനം നീളാനാണ് സാധ്യത.
Read Also: ഒരു ദിവസം കറാച്ചി ഇന്ത്യയുടെ ഭാഗമാകും; ദേവേന്ദ്ര ഫഡ്‌നാവിസ്







































