ഒരു ദിവസം കറാച്ചി ഇന്ത്യയുടെ ഭാഗമാകും; ദേവേന്ദ്ര ഫഡ്‌നാവിസ്

By Desk Reporter, Malabar News
devendra-fadnavis_2020-Nov-23
Ajwa Travels

നാഗ്‌പൂർ: പാകിസ്‌ഥാനിലെ കറാച്ചി ഒരു ദിവസം ഇന്ത്യയുടെ ഭാഗമാകുമെന്ന് മഹാരാഷ്‌ട്ര മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ്. ബാന്ദ്രയിലെ ബേക്കറിയുടെ പേരിൽ നിന്ന് ‘കറാച്ചി’ എന്നത് ഒഴിവാക്കണമെന്ന ശിവസേന നേതാവിന്റെ പ്രസ്‌താവനയോട് പ്രതികരിക്കുകയായിരുന്നു ഫഡ്‌നാവിസ്.

“അഖണ്ഡ ഭാരതം എന്നതിലാണ് ഞങ്ങൾ വിശ്വസിക്കുന്നത്. അതുപോലെ ഒരു ദിവസം കറാച്ചി ഇന്ത്യയുടെ ഭാഗമാകുമെന്നും ഞങ്ങൾ വിശ്വസിക്കുന്നു”- ഫഡ്‌നാവിസ് പറഞ്ഞു.

ബാന്ദ്രയിലെ പ്രശസ്‌തമായ ‘കറാച്ചി സ്വീറ്റ്’ ഷോപ്പിന്റെ ഉടമയോട് അതിന്റെ പേര് മാറ്റണമെന്ന് ശിവസേന നേതാവ് നിതിൻ നന്ദഗോക്കർ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രസ്‌താവന തള്ളിയ ശിവസേന നേതാവ് സഞ്‌ജയ് റാവത്ത് ഇത് പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാടല്ലെന്നും വ്യക്‌തമാക്കിയിരുന്നു.

“കറാച്ചി സ്വീറ്റ്‌സും കറാച്ചി ബേക്കറിയും 60 വര്‍ഷമായി മുംബൈയിലുണ്ട്. അവര്‍ക്ക് പാകിസ്‌ഥാനുമായി യാതൊരു ബന്ധവുമില്ല. ഇപ്പോള്‍ പേര് മാറ്റാന്‍ ആവശ്യപ്പെടുന്നതില്‍ അർഥമില്ല. ഇത് ശിവസേനയുടെ ഔദ്യോഗിക നിലപാടല്ല” – എന്നായിരുന്നു റാവത്തിന്റെ പ്രതികരണം.

Also Read:  ഗോക്കളുടെ ക്ഷേമത്തിനായി പൊതുജനങ്ങളില്‍ നിന്ന് നികുതി പിരിക്കുന്നത് പരിഗണനയില്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE