‘കറാച്ചി ഒരിക്കല്‍ ഇന്ത്യയുടെ ഭാഗമാകും’; ബിജെപിയെ പിന്തുണച്ച് എന്‍സിപി നേതാവ് നവാബ് മാലിക്

By Syndicated , Malabar News
Nawab malik_Malabar news
Ajwa Travels

മുംബൈ: കറാച്ചി ഒരിക്കല്‍ ഇന്ത്യയുടെ ഭാഗമാകുമെന്ന ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസിന്റെ പ്രസ്‌താവനയെ സ്വാഗതം ചെയ്‌ത്‌ എന്‍സിപി നേതാവും മഹാരാഷ്‌ട്ര മന്ത്രിയുമായ നവാബ് മാലിക്.  ഇന്ത്യയെയും പാകിസ്‌ഥാനെയും ബംഗ്ളാദേശിനെയും ഒന്നിച്ചുച്ചേര്‍ത്ത് ഒരു രാജ്യമാക്കാന്‍ ബിജെപി മുന്നോട്ടു വന്നാല്‍ ആ നീക്കത്തെ സ്വാഗതം ചെയ്യുമെന്ന് നവാബ് മാലിക് പറഞ്ഞു.

‘കറാച്ചി ഒരിക്കല്‍ ഇന്ത്യയുടെ ഭാഗമാകുമെന്ന് ദേവേന്ദ്രജി പറഞ്ഞു. ഇന്ത്യയെയും പാകിസ്‌ഥാനെയും ബംഗ്ളാദേശിനെയും ഒന്നിച്ചു ചേര്‍ക്കണമെന്നാണ് ഞങ്ങള്‍ക്ക് പറയാനുള്ളത്. ബെര്‍ലിന്‍ മതില്‍ തകര്‍ക്കപ്പെടാമെങ്കില്‍ എന്തുകൊണ്ട് ഇന്ത്യയെയും പാകിസ്‌ഥാനെയും ബംഗ്ളാദേശിനെയും ഒന്നിപ്പിച്ചു കൂടാ. മൂന്ന് രാജ്യങ്ങളെയും കൂട്ടിച്ചേര്‍ത്ത് ഒരൊറ്റ രാജ്യമാക്കാന്‍ ബിജെപി ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതിനെ ഞങ്ങള്‍ പൂര്‍ണ്ണമായും സ്വാഗതം ചെയ്യും.’ നവാബ് മാലിക് പറഞ്ഞു.

മുംബൈയിലെ കറാച്ചി ബേക്കറിയുടെ  പേര് നീക്കം ചെയ്യണമെന്ന ആവശ്യമുന്നയിച്ച് ശിവേസനാ നേതാവ് നിതിന്‍ നന്ദഗോക്കർ ബേക്കറിയില്‍ എത്തി ഭീഷണിപ്പെടുത്തിയിരുന്നു. ഇതേത്തുടര്‍ന്ന് കടയുടമ ബോര്‍ഡിലെ പേര് മറച്ചുവെച്ചു. വക്കീലിനെ സമീപിക്കാന്‍ ഉദ്ദേശിച്ചിട്ടുണ്ടെന്നും ചിലപ്പോള്‍ വരും ദിവസങ്ങളില്‍ കടയുടെ പേര് മാറ്റുമെന്നും കടയുടമ പറഞ്ഞിരുന്നു.

അതേസമയം നിതിന്‍ നന്ദഗോക്കറെ വിമര്‍ശിച്ചുകൊണ്ട് ശിവസേനയിലെ മുതിര്‍ന്ന നേതാവായ സഞ്‌ജയ് റാവത്ത് രംഗത്തെത്തിയിരുന്നു. കറാച്ചി ബേക്കറിക്ക് പാകിസ്‌ഥാനുമായി യാതൊരു ബന്ധവുമില്ലെന്നും പേര് മാറ്റാന്‍ നടത്തുന്ന പ്രചാരണങ്ങള്‍ ശിവസേനയുടെ ഔദ്യോഗിക തീരുമാനമല്ലെന്നും  റാവത്ത് ട്വീറ്റ് ചെയ്‌തു.

Read also: ഒരു ദിവസം കറാച്ചി ഇന്ത്യയുടെ ഭാഗമാകും; ദേവേന്ദ്ര ഫഡ്‌നാവിസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE