ആരോഗ്യനില മോശം; നവാബ് മാലിക് ഐസിയുവിൽ

By Syndicated , Malabar News
nawab-malik
Ajwa Travels

മുംബൈ: എൻസിപി മന്ത്രി നവാബ് മാലിക്കിന്റെ ആരോഗ്യനില മോശമായതിനെ തുടർന്ന് ഐസിയുവിലേക്ക് മാറ്റി. ഇഡി കസ്‌റ്റഡിയിൽ കഴിയവേ വൃക്കസംബന്ധമായ ആരോഗ്യ പ്രശ്‌നങ്ങളോടൊപ്പം പനിയും പിടിപെട്ടതിനെ തുടർന്ന് മുംബൈയിലെ ജെജെ ആശുപത്രിയിൽ ചികിൽസയിലാണ് അദ്ദേഹം.

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കഴിഞ്ഞ ഫെബ്രുവരി 23നാണ് മഹാരാഷ്‍ട്ര സർക്കാരിലെ ന്യൂനപക്ഷ ക്ഷേമമന്ത്രിയും എൻസിപി നേതാവുമായ നവാബ് മാലിക്കിനെ ഇഡി അറസ്‌റ്റ് ചെയ്‌തത്‌. എട്ട് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷമായിരുന്നു ഇദ്ദേഹത്തിന്റെ അറസ്‌റ്റ്. മുൻ ആഭ്യന്തരമന്ത്രി അനിൽ ദേശ്‌മുഖും നേരത്തെ അറസ്‌റ്റിലായിരുന്നു.

Read also: സുരക്ഷാസേനക്ക് നേരെ കല്ലേറ്; ആക്രമണം അനന്ത്നാഗിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE