പോലീസ് തടവിലാണ്; ദേവേന്ദ്ര ഫഡ്‌നാവിസ്

By Desk Reporter, Malabar News
Police are in custody; Devendra Fadnavis
Ajwa Travels

മുംബൈ: തന്നെ മുംബൈ പോലീസ് കസ്‌റ്റഡിയിൽ എടുത്തതായി മുൻ മഹാരാഷ്‌ട്ര മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ്. ബുധനാഴ്‌ച ഉച്ചകഴിഞ്ഞ് ട്വിറ്ററിലൂടെയാണ് ഫഡ്‌നാവിസിന്റെ പ്രതികരണം. കുപ്രസിദ്ധ കുറ്റവാളി ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) അറസ്‌റ്റ് ചെയ്‌ത മന്ത്രിയും നാഷണലിസ്‌റ്റ് കോൺഗ്രസ് പാർട്ടി നേതാവുമായ നവാബ് മാലിക്കിന്റെ രാജി ആവശ്യപ്പെട്ട് ബിജെപി നടത്തുന്ന പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകവെയാണ് പോലീസ് നടപടി.

“എം‌വി‌എ (മഹാ വികാസ് അഘാഡി) സർക്കാർ എന്നെയും സഹപ്രവർത്തകരെയും തടഞ്ഞുവച്ചതിന് ശേഷം മുംബൈയിലെ യെല്ലോ ഗേറ്റ് പോലീസ് സ്‌റ്റേഷനിൽ,”- പോലീസ് സ്‌റ്റേഷന്റെ ഡ്രൈവ്‌വേയിലൂടെ താൻ നടക്കുന്നത് കാണിക്കുന്ന വീഡിയോ സഹിതം ഫഡ്‌നാവിസ് ട്വീറ്റ് ചെയ്‌തു.

ഇവരെ പിന്നീട് വിട്ടയച്ചതായും എഫ്‌ഐആർ ഫയൽ ചെയ്‌തിട്ടില്ലെന്നും വാർത്താ ഏജൻസി പിടിഐ അറിയിച്ചു. ഫഡ്‌നാവിസിനെ കൂടാതെ മഹാരാഷ്‌ട്ര ബിജെപി അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീൽ, പാർട്ടി അംഗങ്ങളായ ആശിഷ് ഷെലാർ, മംഗൾ പ്രഭാത് ലോധ എന്നിവരെയും കസ്‌റ്റഡിയിൽ എടുത്തിരുന്നു.

“മന്ത്രി നവാബ് മാലിക്കിന്റെ രാജി ആവശ്യപ്പെടുന്നതിന് പകരം മഹാരാഷ്‌ട്ര സർക്കാർ മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെയും മുംബൈക്കാരുടെ കൊലയാളികൾക്കെതിരെ നടപടി ആവശ്യപ്പെട്ട ബിജെപി നേതാക്കളെയും തടഞ്ഞുവച്ചു,”- ഫഡ്‌നാവിസിന്റെ ഓഫിസ് ട്വീറ്റ് ചെയ്‌തു.

Most Read:  യുക്രൈൻ സർക്കാരിനെ അട്ടിമറിക്കാൻ പദ്ധതിയില്ല, ചർച്ച പുരോഗമിക്കുന്നു; റഷ്യ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE