ഫോൺ ചോർത്തൽ; ദേവേന്ദ്ര ഫഡ്‌നാവിസിന് മുംബൈ പോലീസിന്റെ നോട്ടീസ്

By Desk Reporter, Malabar News
Devendra Fadnavis to appear before Mumbai police on Sunday in phone-tapping case
Photo Courtesy: PTI
Ajwa Travels

മുംബൈ: അനധികൃത ഫോൺ ചോർത്തൽ കേസിൽ ഹാജരാകാൻ ആവശ്യപ്പെട്ട് ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസിന് മുംബൈ പോലീസ് നോട്ടീസ് അയച്ചു. മഹാരാഷ്‌ട്ര നിയമസഭയിലെ പ്രതിപക്ഷ നേതാവായ ഫഡ്‌നാവിസിനെ ഞായറാഴ്‌ച രാവിലെ 11 മണിക്ക് ബികെസി സൈബർ സെല്ലിലേക്കാണ് വിളിപ്പിച്ചത്.

“ഞാൻ നേരത്തെ (മഹാരാഷ്‌ട്ര) ആഭ്യന്തര മന്ത്രിയായിരുന്നു. ഒരു കള്ളക്കേസ് രജിസ്‌റ്റർ ചെയ്‌താൽ പോലും ഞാൻ (പോലീസിന് മുന്നിൽ) പോകേണ്ടതുണ്ട്. എന്നാൽ പ്രതിപക്ഷ നേതാവെന്ന നിലയിൽ എനിക്ക് ചില പ്രത്യേകാവകാശങ്ങളുണ്ട്, ആർക്കും എന്നോട് വിവരങ്ങളുടെ ഉറവിടം ചോദിക്കാൻ കഴിയില്ല,”- ശനിയാഴ്‌ച ഒരു വാർത്താ സമ്മേളനത്തിൽ ഫഡ്‌നാവിസ് പറഞ്ഞു.

ട്രാൻസ്‌ഫർ പോസ്‌റ്റിംഗ് അഴിമതിയിൽ സംസ്‌ഥാന സർക്കാർ ആറു മാസമായി ഒന്നും ചെയ്യാത്തത് തന്നെ അൽഭുതപ്പെടുത്തിയെന്ന് മഹാരാഷ്‌ട്ര മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. അതിനു പകരം, ഈ അഴിമതി പുറത്തുകൊണ്ടുവന്ന ഒരാളെ പിടികൂടാനാണ് അവർ ആഗ്രഹിക്കുന്നത്, അദ്ദേഹം മുംബൈയിൽ മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.

“എംവിഎ (മഹാ വികാസ് അഘാടി)സർക്കാരിനെ തുറന്നുകാട്ടിയതിനാലാണ് എനിക്ക് നോട്ടീസ് നൽകിയിരിക്കുന്നത്. ഈ (ഫോൺ ചോർത്തൽ കേസ്) അന്വേഷണം സിബിഐയെ ഏൽപ്പിക്കണമെന്ന് ഞാൻ ആവശ്യപ്പെടുന്നു. ഇത്തരം കേസുകളിൽ ശരിയായ അന്വേഷണം നടത്താൻ സംസ്‌ഥാന സർക്കാരിന് കഴിയില്ല,” ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു.

“സംസ്‌ഥാന പോലീസ് സേനയിലെ സ്‌ഥലംമാറ്റ അഴിമതി ഞാൻ പുറത്തു കൊണ്ടുവന്നതിനാൽ ആണ് എന്നെ സമ്മർദ്ദത്തിലാക്കാൻ ശ്രമിക്കുന്നത്… കൂടുതൽ തെളിവുകൾ എന്റെ പക്കലുണ്ട്, അത് ഞാൻ സിബിഐക്ക് കൈമാറും. നാളത്തെ ചോദ്യം ചെയ്യലിൽ ഞാൻ മുംബൈ പോലീസുമായി സഹകരിക്കും,”- അദ്ദേഹം പറഞ്ഞു.

Most Read:  ഗോകുൽപുരി തീപിടുത്തം; അനുശോചിച്ച് പ്രധാനമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE