ഗോകുൽപുരി തീപിടുത്തം; അനുശോചിച്ച് പ്രധാനമന്ത്രി

By News Bureau, Malabar News
Ajwa Travels

ഡെൽഹി: ഏഴ് പേരുടെ ജീവനെടുത്ത ഡെൽഹി ഗോകുൽപുരി മേഖലയിലുണ്ടായ തീപിടുത്തത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെ ആയിരുന്നു പ്രധാനമന്ത്രിയുടെ അനുശോചനം.

‘തീപിടുത്തം ഹൃദയഭേദകമാണ്. അപകടത്തിൽ ജീവൻ നഷ്‌ടപ്പെട്ടവരുടെ കുടുംബങ്ങളോട് അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. ദുഃഖം താങ്ങാനുള്ള ശക്‌തി ദൈവം നൽകട്ടെ’, പ്രധാനമന്ത്രി ട്വീറ്റ് ചെയ്‌തു.

ശനിയാഴ്‌ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. വടക്കുകിഴക്കൻ ഡെൽഹിയിലെ ഗോകുൽപുരി മേഖലയിലാണ് തീപിത്തം ഉണ്ടായത്. 13 വയസുള്ള ആൺകുട്ടി ഉൾപ്പടെ ഏഴു പേർക്കാണ് അപകടത്തിൽ ജീവൻ നഷ്‌ടമായത്‌. 60ഓളം കുടിലുകൾ കത്തിനശിക്കുകയും ചെയ്‌തിരുന്നു.

രണ്ട് മണിക്കൂറോളം പരിശ്രമിച്ചാണ് അഗ്‌നിശമനസേനാ ഉദ്യോഗസ്‌ഥർ തീ അണച്ചത്. ഷോർട്ട് സർക്യൂട്ടാകാം തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്‌തമായെങ്കിലും കൃത്യമായ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.

നേരത്തെ സംഭവസ്‌ഥലം സന്ദർശിച്ച ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ മരിച്ച മുതിർന്നവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതവും, മരിച്ച കുട്ടികളുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപയും പ്രഖ്യാപിച്ചിരുന്നു. കുടിൽ നഷ്‌ടമായവർക്ക് 25,000 രൂപ ധനസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്.

Most Read: നയതന്ത്ര ഇടപെടൽ ആവശ്യം; നിമിഷ പ്രിയക്ക് വേണ്ടി ഡെൽഹി ഹൈക്കോടതിയിൽ ഹരജി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE