മധ്യപ്രദേശിലെ ആശുപത്രിയിൽ വൻ തീപിടുത്തം; പത്ത് പേർ വെന്തുമരിച്ചു

By News Desk, Malabar News

ഭോപ്പാല്‍: മധ്യപ്രദേശിലെ ജബൽപുരിൽ സ്വകാര്യ ആശുപത്രിയിൽ വൻതീപ്പിടുത്തം. ജബൽപുരിലെ ദാമോ നാകയിലെ ന്യൂ ലൈഫ് മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയിലാണ് അഗ്‌നിബാധയുണ്ടായത്‌. തിങ്കളാഴ്‌ചയായിരുന്നു സംഭവം.

തീപിടുത്തത്തിൽ പത്തുപേർ വെന്തു മരിച്ചതായാണ് വിവരം. രണ്ടു പേരുടെ നില ഗുരുതരമെന്ന് ജബൽപുർ ജില്ലാ കളക്‌ടർ അല്ലയ്യ രാജ പറഞ്ഞതായി ഇന്ത്യാ ടുഡേ റിപ്പോർട് ചെയ്‌തു. രക്ഷാപ്രവർത്തനം തുടരുകയാണ്.ഷോർട്ട് സർക്യൂട്ട് കാരണമാകാം അപകടമെന്നാണ് പ്രാഥമിക നിഗമനം. നിരവധി പേർ ആശുപത്രിക്കകത്ത് കുടുങ്ങിക്കിടക്കുന്നതായി ജബൽപുർ സിഎസ്‌പി അഖിലേഷ് ​ഗൗർ പറഞ്ഞു. മരിച്ചവരുടെ ബന്ധുക്കൾക്ക് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

Most Read: ‘എവിടെയോ കണ്ട് നല്ല പരിചയം’; സോഷ്യൽ മീഡിയയെ ഞെട്ടിച്ച് കോടീശ്വരൻ ലുക്കുള്ള വയസൻ നായ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE