‘എവിടെയോ കണ്ട് നല്ല പരിചയം’; സോഷ്യൽ മീഡിയയെ ഞെട്ടിച്ച് കോടീശ്വരൻ ലുക്കുള്ള വയസൻ നായ

By News Desk, Malabar News
Dog With An Eerily Human Face viral photo
Ajwa Travels

മനുഷ്യമുഖങ്ങളോട് സാമ്യമുള്ള മൃഗങ്ങളുടെ ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാകാറുണ്ട്. ഇത്തരത്തിൽ ഒരു ‘വയസൻ’ നായയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. നരച്ച താടിയും മുടിയുമുള്ള നായയെ കണ്ടാൽ തന്നെ ഒരു വൃദ്ധനാണെന്നേ തോന്നൂ. പക്ഷേ, സൂക്ഷിച്ച് നോക്കിയ ചില വിരുതൻമാർ ഒരു കാര്യം കണ്ടുപിടിച്ചു.

കോടീശ്വരനായ റിച്ചാർഡ് ബ്രാൻസന്റെ മുഖച്ഛായയാണ് നായക്കെന്നാണ് കണ്ടെത്തൽ. ഇത് അംഗീകരിച്ച് കൂടുതൽ പേർ രംഗത്തെത്തുകയും ചെയ്‌തു. ഇതിന് പിന്നാലെയാണ് നായയുടെ ചിത്രം വൈറലായത്. ‘എന്റെ സുഹൃത്തിന്റെ നായ -കാണാൻ താടിയും മുടിയുമുള്ള ഒരു വയസായ മനുഷ്യനെ പോലെയുണ്ട്’ എന്ന് പറഞ്ഞു കൊണ്ട് ഒരാൾ റെഡ്ഡിറ്റിൽ പോസ്‌റ്റ്‌ ചെയ്‌തതോടെയാണ് വളരെ പെട്ടെന്ന് നായ ആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റിയത്.

ചിത്രത്തിൽ ഒരാൾ നായയുടെ മുഖം ഉയർത്തി പിടിച്ചിരിക്കുന്നതായി കാണാം. അധികം താൽപര്യം ഇല്ലാതെയാണ് കക്ഷി ക്യാമറയിലേക്ക് നോക്കുന്നത്. ഗൗരവമുള്ള ഒരു വൃദ്ധനെ പോലെ ആയതിനാൽ ചിത്രം പോസ്‌റ്റ്‌ ചെയ്‌തപ്പോൾ തന്നെ ആളുകൾ ശ്രദ്ധിച്ച് തുടങ്ങിയിരുന്നു.

എന്നാൽ, റിച്ചാർഡ് ബ്രാൻസന്റെ സാമ്യം ചൂണ്ടിക്കാട്ടിയതിന് പിന്നാലെയാണ് നായ വൈറലായത്. പക്ഷേ, നായയെ കണ്ട് ഭയന്നവരും കുറവല്ല. വിചിത്രമായ എന്തോ ഒന്ന് നായയിൽ ഒളിഞ്ഞിരിപ്പുണ്ടെന്നും കണ്ടിട്ട് പേടിയാകുന്നെന്നും ആളുകൾ പറഞ്ഞിരുന്നു.

Dog With An Eerily Human Face viral photo

Most Read: അട്ടപ്പാടി ശിശുമരണം; സഭയിൽ തർക്കം, ആരോഗ്യ വകുപ്പിനെതിരെ പ്രതിപക്ഷം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE