ബംഗ്ളാദേശ് തുറമുഖത്തിനടുത്ത് തീപിടുത്തം; 49 മരണം

By News Bureau, Malabar News
A massive fire breaks out in a glass manufacturing factory in Maharashtra
Rep. Image
Ajwa Travels

ചിറ്റഗോങ്: ബംഗ്ളാദേശിലെ ചിറ്റഗോങ് തുറമുഖത്തിനടുത്ത് തീപിടുത്തം. തുറമുഖത്തിനടുത്ത് സിതാകുൻഡയിലെ കണ്ടെയ്‌നർ ഡിപ്പോയിലുണ്ടായ തീപിടുത്തതിൽ 49 പേർ കൊല്ലപ്പെട്ടു. 450ലധികം പേർക്ക് പരുക്കേറ്റു. ഡിപ്പോയിൽ സൂക്ഷിച്ചിരുന്ന കെമിക്കലുകളാവാം തീപിടുത്തത്തിന് കാരണമായതെന്നാണ് നിഗമനം.

ശനിയാഴ്‌ച രാത്രി 9 മണിയോടെയാണ് ബിഎം കണ്ടെയ്‌നർ ഡിപ്പോയിലാണ് തീപിടുത്തമുണ്ടായത്. അഞ്ച് ഫയർ സർവീസ് യൂണിറ്റുകൾ തീയണക്കാൻ ശ്രമിക്കവെ പൊട്ടിത്തെറി ഉണ്ടാവുകയും തീ പടരുകയുമായിരുന്നു. പിന്നീട് ഇവിടേക്ക് കൂടുതൽ യൂണിറ്റുകളെത്തി.

രാത്രി 11.45ഓടെ അതിഭയങ്കരമായ സ്‌ഫോടനമുണ്ടാവുകയും തീ അടുത്തുള്ള കണ്ടെയ്‌നറുകളിലേക്ക് പടരുകയും ചെയ്‌തു. ഈ കണ്ടെയ്നറുകളിലൊക്കെ കെമിക്കലുകളാണ് സൂക്ഷിച്ചിരുന്നത്. ഇത് തീ പടരാൻ കാരണമായി.

സ്‌ഫോടനത്തിൽ അടുത്ത പ്രദേശങ്ങൾ കുലുങ്ങുകയും വീടുകളുടെ ജനൽപ്പാളികൾ പൊട്ടുകയും ചെയ്‌തെന്ന് റിപ്പോർട്ടുകളുണ്ട്. അതേസമയം മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് 50,000 രൂപ വീതവും പരിക്കേറ്റവർക്ക് 20,000 രൂപ വീതവും നഷ്‌ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.

Most Read: തൃപ്പൂണിത്തുറയിലെ പാലം അപകടം; നാല് ഉദ്യോഗസ്‌ഥർക്ക് സസ്‌പെൻഷൻ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE