ആന്ധ്രയിൽ ഓട്ടോറിക്ഷയുടെ മേൽ വൈദ്യുതി കമ്പി പൊട്ടിവീണു; അഞ്ച് പേർ മരിച്ചു

By News Desk, Malabar News
The young man and the girl died in a critical condition due to the fire
Representational Image
Ajwa Travels

അമരാവതി: ആന്ധ്രാ പ്രദേശിൽ ഓട്ടോറിക്ഷയുടെ മേൽ വൈദ്യുതി കമ്പി പൊട്ടിവീണ് അഞ്ചുപേർക്ക് ദാരുണാന്ത്യം. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ആന്ധ്രയിലെ സത്യസായ് ജില്ലയിലാണ് അപകടമുണ്ടായത്. യാത്രക്കാരുമായി പോയ ഓട്ടോറിക്ഷ വൈദ്യുത പോസ്‌റ്റിൽ ഇടിച്ചതിന് പിന്നാലെയാണ് വൈദ്യുത കമ്പികൾ പൊട്ടിവീണ് ഓട്ടോറിക്ഷക്ക് തീപിടിച്ചത്.

പോസ്‌റ്റിൽ വണ്ടി ഇടിച്ച ഉടൻ ഡ്രൈവർ ചാടി പുറത്തിറങ്ങി. യാത്രക്കാർക്ക് ഇറങ്ങാൻ കഴിയുന്നതിന് മുൻപ് തീ പടർന്ന് പിടിക്കുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് അധികൃതർ ഉടൻ തന്നെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. തുടർന്നാണ് അപകടത്തിൽ പെട്ടവരെ ആശുപത്രിയിലേക്ക് മാറ്റിയത്. ഗുണ്ടാപ്പള്ളി ഗ്രാമത്തിൽ നിന്നുള്ള തൊഴിലാളികളാണ് ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്നത്.

Most Read: റെയിൽവേയിൽ ജോലി വാഗ്‌ദാനം; മലബാറിൽ കോടികളുടെ തട്ടിപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE