ബാലുശ്ശേരിയിൽ കടകളിൽ അഗ്‌നിബാധ; ആളപായമില്ല

By News Bureau, Malabar News
fire-kannur
Rep. Image
Ajwa Travels

കോഴിക്കോട്: ബാലുശ്ശേരി കാട്ടാം വെള്ളിയിൽ കടകൾക്ക് തീ പിടിച്ചു. കാട്ടാം വെള്ളിയിലെ മണിയമ്പലത്ത് സുബാഷിന്റെ ടയർ കടക്കും മാണിയോട്ട് പ്രതാപന്റെ ഫർണിച്ചർ കടക്കുമാണ് തീ പിടിച്ചത്.

ഇന്ന് പുലർച്ചെ 4.30ഓടെ ആയിരുന്നു സംഭവം. നിലവിൽ ഫയർഫോഴ്സ് എത്തി തീ അണക്കാനുള്ള ശ്രമം തുടരുകയാണ്. അപകടത്തിൽ ആളപായമില്ല.

തീപിടുത്തത്തിൽ കടകൾ പൂർണമായും കത്തി നശിച്ചതായി ഉടമകൾ പറഞ്ഞു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്‌ടം ഉണ്ടായതായാണ് കണക്കാക്കുന്നത്. അപകട കാരണം വ്യക്‌തമായിട്ടില്ല.

Most Read: തൃപ്പൂണിത്തുറ പാലത്തിലുണ്ടായ അപകടം; രണ്ടുപേർ അറസ്‌റ്റിൽ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE