കൊച്ചി: മട്ടാഞ്ചേരിയിൽ മൂന്നര വയസുകാരന് ക്രൂരമർദ്ദനമേറ്റതായി പരാതി. എൽകെജി വിദ്യർഥിയായ മൂന്നരവയസുകാരനെയാണ് അധ്യാപിക ക്രൂരമായി മർദ്ദിച്ചത്. മട്ടാഞ്ചേരി പാലസ് റോഡിലെ സ്‍മാർട്ട് കിഡ് എന്ന സ്‌ഥാപനത്തിലാണ് സംഭവം. അധ്യാപിക കുട്ടിയുടെ പുറത്തും മുതുകിലും ചൂരൽ പ്രയോഗം നടത്തുകയായിരുന്നു.
ഇന്നലെയാണ് സംഭവം. അധ്യാപികയുടെ ചോദ്യങ്ങൾക്ക് മറുപടി പറയാത്തതിനായിരുന്നു മർദ്ദനമെന്നാണ് മാതാപിതാക്കൾ പറയുന്നത്. കുട്ടി വീട്ടിലെത്തിയപ്പോഴാണ് രക്ഷിതാക്കൾ തല്ലിയതിന്റെ പാടുകൾ കണ്ടത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തിൽ അധ്യാപികയെ സസ്‌പെൻഡ് ചെയ്‌തിട്ടുണ്ട്. രക്ഷിതാക്കളുടെ പരാതിയിൽ മട്ടാഞ്ചേരി പോലീസ് അധ്യാപികയെ അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്.
Most Read| വയനാട് പുനരധിവാസം; മാദ്ധ്യമങ്ങളെ നിയന്ത്രിക്കണമെന്ന് സർക്കാർ ഹൈക്കോടതിയിൽ