കോയമ്പത്തൂർ: കാങ്കയത്ത് മൂന്നുമാസം പ്രായമായ ആൺകുഞ്ഞിനെ 10,000 രൂപക്ക് വിറ്റ മാതാവ് അറസ്‌റ്റിൽ. കുഞ്ഞിനെ വാങ്ങിയ ദമ്പതികളെയും പോലീസ് കസ്‌റ്റഡിയിലെടുത്തു. കുഞ്ഞിനെ രക്ഷപ്പെടുത്തി ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ ഏൽപ്പിച്ചു.
മധുര ജില്ലയിലെ ആവാരാംപാളയം സ്വദേശിയും ടെക്‌സ്‌റ്റൈൽമിൽ തൊഴിലാളിയുമായ 22-കാരിയാണ് കുഞ്ഞിനെ പണം വാങ്ങി കാങ്കയത്തിനു സമീപം കീരനൂരിൽ താമസിക്കുന്ന ദമ്പതിമാർക്ക് വിറ്റത്.
വാടക വീട്ടിലാണ് തിരുനെൽവേലി സ്വദേശിയായ ഭർത്താവും ഒന്നിച്ച് ഇവർ താമസിക്കുന്നത്. ഡ്രൈവറാണ് ഭർത്താവ്. കോവിഡിന്റെ പശ്‌ചാത്തലത്തിൽ ഏർപ്പെടുത്തിയ ലോക്ക് ഡൗണിൽ ഇയാൾക്ക് ജോലി നഷ്‌ടപെട്ടു. മൂന്നുമാസം മുമ്പ് നടന്ന പ്രസവത്തെത്തുടർന്ന് യുവതിക്കും ജോലിക്കുപോകാൻ സാധിച്ചിട്ടില്ല. ഇതോടെ ജീവിതം വഴിമുട്ടിയപ്പോഴാണ് കുഞ്ഞിനെ വിൽക്കാൻ തീരുമാനിച്ചതെന്ന് ഇവർ മൊഴി നൽകിയതായി പോലീസ് പറഞ്ഞു.
Also Read: മുംബൈ ഭീകരാക്രമണം; സാജിദ് മിറിന്റെ വിവരങ്ങൾ നൽകുന്നവർക്ക് യുഎസിന്റെ പാരിതോഷികം