തൃശൂര്‍: ജില്ലാ കളക്ടർ എസ് ഷാനവാസിന് കോവിഡ് സ്ഥിരീകരിച്ചു. ആര്‍ടിപിസിആര്‍ പരിശോധനയിലാണ് അദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം നടന്ന കോര്പ്പറേഷന് മേയര്‍ തിരഞ്ഞെടുപ്പില്‍ കളക്ടർ പങ്കെടുത്തിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ അദ്ദേഹവുമായ ഇടപെട്ടവരുടെ പട്ടിക തയാറാക്കി വരികയാണെന്ന് അധികൃതർ അറിയിച്ചു.
നിലവില്‍ 5849 പേരാണ് കോവിഡ് ബാധിതരായി തൃശൂരില്‍ ചികില്‍സയിലുള്ളത്. ജില്ലയില്‍ ചികില്‍സയിലായിരുന്ന 604 പേര് ഇന്ന് രോഗമുക്തി നേടിയിട്ടുണ്ട്.
Malabar News: മലമാന്‍ വേട്ട; താമരശ്ശേരിയില്‍ നാലംഗ സംഘം അറസ്റ്റില്‍




































